കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത

കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 3.25നാണ് ഭൂചലനമുണ്ടായതെന്നു യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. യെലിസോവയില്‍ നിന്നു 92 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha