ബ്രിട്ടീഷ് യുവതിക്ക് ഐ.എസ് ബന്ധം

ഒരുവയസുള്ള മകനുമായി സിറിയയില്‍ പോയി മടങ്ങിയെത്തിയ ബ്രിട്ടീഷ് യുവതിക്ക് ഐ.എസ് ബന്ധമുള്ളതായി സ്ഥിരീകരിച്ചു. 26 കാരിയായ ടറീന ഷക്കീലിന്റെ ഐ.എസ് ബന്ധമാണ് ബെര്‍മിംഗ്ഹാം ക്രൗണ്‍ കോടതി കണ്ടെത്തിയത്. ഐ.എസില്‍ ചേര്‍ന്നതിനും സോഷ്യല്‍ മീഡിയ വഴി ഭീകരവാദം പ്രോത്സാഹിപ്പിച്ചതിന്റെയും പേരില്‍ യുവതിയെ കോടതി കുറ്റക്കാരിയായി വിധിച്ചു.
ഒരു വയസുള്ള മകനുമായി 2014 ഒക്‌ടോബറിലാണ് യുവതി സിറിയയിലേക്ക് തിരിച്ചത്. തുര്‍ക്കി വഴി സിറിയയിലെത്തിയ യുവതി മൂന്ന് മാസം അവിടെ കഴിഞ്ഞതായി പോലീസ് പറഞ്ഞു. 2015ല്‍ ജനുവരിയില്‍ ഇവര്‍ സിറിയയില്‍ നിന്നും മടങ്ങി. ഐ.എസ് പതാകയ്‌ക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 18നാണ് ബ്രിട്ടനില്‍ മടങ്ങിയെത്തിയ യുവതിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടുന്നത്. കുട്ടിയെ ചൈല്‍ഡ് കെയര്‍ സെന്ററില്‍ ഏല്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha