എബോളയ്ക്കും എയ്ഡ്സിനു ശേഷം മനുഷ്യ വംശത്തെ നശിപ്പിക്കാന്‍ പുതിയ വൈറസ്: സിക വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സിക വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസിന്റെ വ്യാപനം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഭീതിജനകമാം വിധം വര്‍ദ്ധിക്കുകയാണെന്ന് വിലയിരുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി.
തെക്കന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഭീതിവിതച്ച സിക വൈറസ് വ്യാപനം അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. ലോകത്തിന്റെ മറ്റുഭഗങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കാനും പൊതുജനാരോഗ്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ജനീവയില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗം വിലയിരുത്തി. കൊതുക് പരത്തുന്ന സിക വൈറസ് നവജാത ശിശുക്കളില്‍ തലച്ചോറിന് ഗുരുതര രോഗങ്ങളുണ്ടാക്കുന്നവയാണ്. സിക
വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയില്‍ 2400 കൂട്ടികളാണ് കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ജനിച്ചത്. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ വൈറസുകള്‍ക്ക് സമാനമായ സിക വൈറസ് പരത്തുന്നത് ഉഷ്ണമേഖലകളിലുളള ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്. ഗര്‍ഭിണികളില്‍ സിക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടി ചുരുങ്ങന്ന രോഗമാണ് പ്രധാനമായും കണ്ടുവരുന്നത്. മറ്റ് നാഡീ വൈകല്യങ്ങളും കണ്ടുവരുന്നുണ്ട്. രോഗത്തിനെതിരെ രാജ്യാന്തര ജാഗ്രതയ്ക്കും പ്രതിരോധനത്തിനും കൂട്ടായ ശ്രമമുണ്ടാകാന്‍ ലക്ഷ്യമിട്ടാണ് ആഗോള അടിയന്തരാവസ്ഥ. 2014 ല്‍ എബോള വൈറസിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha