പറക്കുന്ന വിമാനത്തില്‍ ബോംബ് പൊട്ടി; അത്ഭുതകരമായി ലാന്‍ഡ് ചെയ്ത് യാത്രക്കാരെ രക്ഷപ്പെടുത്തി പൈലറ്റ്

ബോംബുണ്ടാക്കിയ ഹോളുമായി അത്ഭുതകരമായി പൈലറ്റ് വിമാനം നിലത്തിറക്കി. വിമാനത്തിലെ മറ്റുള്ള യാത്രക്കാര്‍ക്കൊന്നും യാതൊരു വിധ പരുക്കും പറ്റിയില്ലെന്ന് മറ്റൊരു അത്യത്ഭുതം.
സോമാലിയയിലെ മൊഗഡിഷുവില്‍ നിന്നും ജിബൂട്ടിയിലേക്ക് പോകുന്ന ഡല്ലോ എയര്‍ലൈന്‍സ് വിമാനമായ ഡി3159നാണ് ഇത്തരം നാടകീയമായ സംഭവങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നിരിക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനുറ്റുകള്‍ കഴിഞ്ഞ് വിമാനത്തിനകത്തുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനത്തിന്റെ വിന്‍ഡോയ്ക്കടുത്ത് ഒരു തുളയുണ്ടാവുകയും അവിടെയിരുന്ന യാത്രക്കാരന്‍ കത്തിക്കരിഞ്ഞ് ആ തുളയിലൂടെ എയര്‍ബസ് എ 321ല്‍ നിന്ന് പുറത്തേക്ക് വീഴുകയുമായിരുന്നു.
സ്‌ഫോടനം നടക്കുമ്പോള്‍ വിമാനം മൊഗാഡിഷുവില്‍ നിന്നും ഏകദേശം 15 മൈലുകള്‍ അകലെയുള്ള പ്രദേശത്താണ് യാത്രക്കാരന്റെ മൃതദേഹം വീണിരിക്കുന്നത്.സ്‌ഫോടനത്തിന്റെ ഫലമായി മറ്റ് രണ്ട് യാത്രക്കാര്‍ക്ക് കൂടി പരുക്കേറ്റിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലുള്ള ഒരു സംഭവം അഭിമുഖീകരിച്ചിട്ടില്ലെന്നാണ് വിമാനത്തിന്റെ പൈലറ്റായ സെര്‍ബിയയിലെ 64കാരന്‍ വ്‌ലാദിമെര്‍ വോടോപിവെക് പറയുന്നത്.
ഭാഗ്യം കൊണ്ടാണ് വിമാനത്തെ നിയന്ത്രിച്ച് ലാന്‍ഡ് ചെയ്യാനായതെന്നും പൈലറ്റ് വെളിപ്പെടുത്തുന്നു. വിമാനത്തില്‍ നിന്നും കണ്ടെടുത്ത സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടം പരിഗണിക്കുമ്പോള്‍ ഇത് തീവ്രവാദ ആക്രമണമാകാന്‍സാധ്യതയാകാനാണ് സാധ്യത. സംഭവത്തെ തുടര്‍ന്ന് വിമാനം മൊഗാഡിഷുവിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു.
സോമാലിയയുടെ യുഎന്നിലെ ആല്‍ട്ടര്‍നേറ്റ് അംബാസിഡറായ അവെലെ കുല്ലനെ ഈ സമയം വിമാനത്തിലുണ്ടായിരുന്നു. ഉച്ചത്തിലുള്ള ശബ്ദമാണ് ആദ്യം കേട്ടതെന്ന് നോക്കുമ്പോള്‍ ഒന്നും കാണാനാവാത്ത വിധം പുക വിമാനത്തില്‍ നിറഞ്ഞിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് എല്ലാം കാണാമെന്നായപ്പോള്‍ വിമാനത്തില്‍ തുളയുണ്ടായി ഒരാള്‍ അതിലൂടെ വീണുവെന്ന് മനസിലായെന്നും അദ്ദേഹം പറയുന്നു.
ഇത്തരത്തില്‍ സംഭ്രമജനകമായ സംഭവങ്ങള്‍ ഉണ്ടായിട്ടും മറ്റ് യാത്രക്കാര്‍ വിമാനത്തില്‍ ശാന്തരായി ഇരുന്നുവെന്നാണ് ഇത് സംബന്ധിച്ച വീഡിയോകള്‍ തെളിയിക്കുന്നത്. ബാലഡ് ടൗണിലാണ് വിമാനത്തില്‍ നിന്നും വീണയാളുടെ ശവശരീരം കിടന്നിരുന്നത്. ഇവിടുത്തുകാര്‍ അതിന് ചുറ്റും കൂട്ടം കൂടി നില്‍ക്കുന്ന കാഴ്ചയാണ് ഇവിടെയെത്തിയ പൊലീസ് കണ്ടത്. മോഗാഡിഷു വിമാനത്താവളത്തില്‍ നിന്നും ഏകദേശം 15 മൈല്‍ വടക്ക് മാറിയാണീ പ്രദേശം സ്ഥിതി ചെയ്യുന്നത്.
അല്‍ഷബാബ് ഇസ്ലാമിക് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണികളിലും ആക്രമണങ്ങളിലും നട്ടം തിരിയുന്ന രാജ്യമാണ് സോമാലിയ. സമീപകാലത്തായി നിരവധി ആക്രമണങ്ങള്‍ രാജ്യത്തുടനീളം ഈ ഭീകരസംഘടന നടത്തിയിട്ടുണ്ട്.ബോംബ് ഭീഷണിയുണ്ടെന്ന സംശയത്താല്‍ പ്രസ്തുത വിമാനം പുറപ്പെടാന്‍ വൈകിയിരുന്നു.വിമാനം താഴ്ന്ന ആള്‍ട്ടിട്യൂഡിലായതിനാലാണ് സ്ഥോടനത്തിന്റെ ശക്തി കുറഞ്ഞ് യാത്രക്കാര്‍ രക്ഷപ്പെട്ടതെന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha