ദുബായില്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ച് പ്രലോഭനം നടത്തിയ യുവതിക്കെതിരെ കേസ്

ദുബായില്‍ യുവാവിന് നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച യുവതിക്കെതിരെ കേസ്. 29 വയസുകാരിയായ എമിറേറ്റി യുവതിയാണ് കേസിലകപ്പെട്ടത്. 28 വയസുകാരനായ യുവാവിനാണ് എമിറേറ്റി നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തത്. മക്കളെ സ്‌കൂളിലാക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതി കീക്ക് എന്ന സോഷ്യല്‍ മീഡിയ ആപ്‌സുവഴി യുവാവിന് നഗ്‌ന ചിത്രങ്ങള്‍ അയച്ചുനല്‍കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
ബന്ധം ദൃഢമായതോടെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചു. എന്നാല്‍ ഇവര്‍ അതിന് വഴങ്ങിയില്ല. ഇതോടെ തനിക്ക് കീക്കില്‍ അയച്ചുനല്‍കിയ ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്നായി യുവാവിന്റെ ഭീഷണി. ഒടുവില്‍ ശല്യം സഹിക്കാനാവാതെ ഒടുവില്‍ യുവതിതന്നെ പോലീസിനെ സമീപിക്കുകയായിരുന്നു.താന്‍ കുറ്റക്കാരിയല്ലെന്നും യുവാവ് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നുമാണ് യുവതിയുടെ വിശദീകരണം.
എന്നാല്‍ കൂടുതല്‍ തെളിവുകള്‍ യുവാവ് ഹാജരാക്കിതോടെ യുവതിയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഈ മാസം അവസാനം ഇരുവര്‍ക്കും എതിരെയുള്ള കുറ്റങ്ങളില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha