അവസാന നിമിഷം വരെ ദയാഹര്‍ജികളുമായി അഭിഭാഷകര്‍ കോടതിയില്‍; ആറുമണിക്കൂര്‍ വൈകി വധശിക്ഷ

പ്രതിഷേധങ്ങള്‍ അവഗണിച്ച്, യുഎസ് സംസ്ഥാനമായ ജോര്‍ജിയയില്‍ കൊലക്കേസ് പ്രതിയായ ബ്രന്‍ഡന്‍ ജോണ്‍സിന്റെ വധശിക്ഷ നടപ്പാക്കി. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ തടവുകാരനായ ജോണ്‍സ് 37 വര്‍ഷമായി ഏകാന്തതടവിലായിരുന്നു. 73ാം പിറന്നാളിനു ദിവസങ്ങള്‍ക്കുമുന്‍പാണു വധശിക്ഷ
അവസാനനിമിഷം വരെ ദയാഹര്‍ജികളുമായി അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നതിനാല്‍ ശിക്ഷ നടപ്പാക്കുന്നത് ആറു മണിക്കൂര്‍ വൈകി. ഉച്ചയോടെ വിഷം കുത്തിവച്ചാണു വധശിക്ഷ നടപ്പാക്കിയത്. യുഎസില്‍ ഈ വര്‍ഷം നടപ്പാക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്. 37 വര്‍ഷത്തിലേറെ ഏകാന്തതടവ് അനുഭവിച്ച ആളെ വധശിക്ഷയ്ക്കു വിധേയനാക്കുന്നത് ഇരട്ടശിക്ഷയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം.
1979ല്‍ മോഷണശ്രമത്തിനിടെ ഗ്യാസ് സ്‌റ്റേഷനിലെ ക്ലാര്‍ക്കിനെ വെടിവച്ചുകൊന്ന കേസിലാണു ജോണ്‍സും കൂട്ടാളിയായ വാന്‍ സോളമനും ശിക്ഷിക്കപ്പെട്ടത്. വൈദ്യുതക്കസേരയിലിരുത്തിയാണ് 1985ല്‍ സോളമന്റെ വധശിക്ഷ നടപ്പാക്കിയത്. ഇരുവരും കറുത്ത വര്‍ഗക്കാരാണ്. ഏകാന്തതടവില്‍ ധാരാളം പുസ്തകങ്ങള്‍ വായിച്ച ജോണ്‍സ് ജയില്‍ജീവിതത്തെയും വംശീയവിവേചനത്തെയും സംബന്ധിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്നു.
ജോര്‍ജിയയില്‍ 75 പേരാണു വധശിക്ഷ കാത്ത് ഏകാന്തതടവില്‍ കഴിയുന്നത്. കഴിഞ്ഞവര്‍ഷം യുഎസില്‍ ആകെ 28 പേരെ വധശിക്ഷയ്ക്കു വിധേയരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha