യുക്രെയ്ൻ കടുത്ത ഡ്രോൺ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് റഷ്യ
യുക്രെയ്ൻ കടുത്ത ഡ്രോൺ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് റഷ്യ. യുക്രെയ്ന്‍റെ യഥാർഥ രൂപമാണ് ഡ്രോൺ ആക്രമണങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. താമസകേന്ദ്രങ്ങളിൽ രാത്രി ഡ്രോൺ ആക്രമണം നടത്തുന്നതിനെ സൈനിക പ്രത്യാക്രമണമായി പരിഗണിക്കാനാവില്ല. ഇത്തരം ആക്രമണങ്ങളിൽ നിന്ന് റഷ്യയെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും -പെസ്കോവ് പറഞ്ഞു.
റഷ്യക്കെതിരെ ഇതുവരെയുണ്ടായതിൽ ഏറ്റവും കടുത്ത ഡ്രോൺ ആക്രമണമാണ് യുക്രെയ്ൻ നടത്തിയത്. ഒറ്റ രാത്രിയിൽ 140ഓളം ഡ്രോണുകളാണ് റഷ്യൻ മേഖലയിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെട്ടതായും നിരവധി വീടുകൾക്ക് തകരാർ സംഭവിച്ചതായും മോസ്കോയിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് 50ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മോസ്കോ മേഖലക്ക് മുകളിലായി 20ലേറെ ഡ്രോണുകൾ തകർത്തുവെന്ന് റഷ്യ അറിയിച്ചു. ഒരാൾ കൊല്ലപ്പെട്ട കാര്യവും റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. മോസ്കോയിലെ നാല് എയർപോർട്ടുകളിൽ മൂന്നും ആറ് മണിക്കൂറിലേറെ അടച്ചിട്ടു.
ഒരിടവേളക്ക് ശേഷം റഷ്യയും യുക്രെയ്നും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച റഷ്യയിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. മോസ്കോ ഓയിൽ റിഫൈനറി പരിസരത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു തീപിടിത്തമുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകളാണ് വെടിവച്ചിട്ടത്. ഇതിന് മറുപടിയായി യുക്രെയ്നിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. 180ലേറെ പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ നഗരമായ പൊൾട്ടാവയിലെ സൈനിക ഇൻസ്റ്റിറ്റ്യൂട്ടിന് നേരെ റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുകയായിരുന്നു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി റഷ്യൻ പ്രസിഡന്റ്
വ്ളാഡിമിർ പുടിൻ. ബ്രിക്‌സ് കൂട്ടായ്‌മയിലെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളുടെ യോഗത്തോടനുബന്ധിച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. ഇന്ത്യയിലെ റഷ്യൻ എംബസി എക്‌സിൽ പങ്കിട്ട ചിത്രത്തിൽ ഇരുവരും തമ്മിൽ കൈകൊടുക്കുന്നതും ഒരുമിച്ച് ഇരിക്കുന്നതും കാണാമായിരുന്നു.
ഏറെ പ്രാധാന്യമുള്ള ഒരു കൂടിക്കാഴ്‌ചയായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിലെ സമാധാന ചർച്ചകൾക്ക് ഇന്ത്യ നേതൃത്വം വഹിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉയർന്നതാണ്. ഇതിനിടെ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലേക്ക് ചരിത്രപരമായ സന്ദർശനം നടത്തുകയും ചെയ്‌തിരുന്നു.
ഓണത്തിന് മുന്‍പെ ബംപർ അടിച്ചത് ബവ്റിജസ് ജീവനക്കാർക്ക്: ബോണസ് 95000, പുതിയ റെക്കോർഡ്
ഈ സാഹചര്യത്തിൽ അജിത് ഡോവൽ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ സമാധാന പദ്ധതി റഷ്യൻ പ്രസിഡന്റ് പുടിന് എത്തിച്ചു നൽകുക എന്ന ചുമതലയാണ് അജിത് ഡോവലിന്റേത് എന്നായിരുന്നു പല കോണുകളിൽ നിന്ന് ഉയരുന്ന അഭിപ്രായം. അടുത്ത മാസം ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയിൽ എത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്.
മോദിയുടെ വരവിനെ കുറിച്ച് പുടിൻ ഇന്ന് സൂചന നൽകുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഒക്ടോബർ 22-ന് പ്രധാനമന്ത്രി മോദിയുമായി പുടിൻ ഉഭയകക്ഷി ചർച്ച നടത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്. റഷ്യൻ എംബസി ടെലിഗ്രാമിൽ പങ്കുവച്ച പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിക്കുന്നത്.
അങ്ങനെയെങ്കിൽ അതിന് മുന്നോടിയായുള്ളതാവാം അജിത് ഡോവലുമായി നടന്ന കൂടിക്കാഴ്‌ച എന്നാണ് വിലയിരുത്തൽ. ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ സുരക്ഷാ ഉപദേഷ്‌ടാവ് സെർജി ഷോയ്ഗുമായി അജിത് ഡോവൽ കൂടിക്കാഴ്‌ച നടത്തുകയും സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന് പിന്നലെയാണ് പുടിനേയും ഡോവൽ കണ്ടത്.
ഐഫോണ്‍ 16 ചുമ്മാ വാങ്ങണോ? 15 വാങ്ങുന്നതാണോ നല്ലത്; ആപ്പിള്‍ ഫ്‌ളാഗ്ഷിപ്പിലെ മാറ്റങ്ങള്‍ ഇങ്ങനെ
ആഗസ്‌റ്റ് 23ന് യുക്രൈനിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി നടത്തിയ ചർച്ചയിലെ കാര്യങ്ങൾ ഇരു സുരക്ഷാ ഉപദേഷ്‌ടാകളുടെയും പരിഗണയിൽ വന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഒരു ലക്ഷ്യത്തോടെ തന്നെയാവും അജിത് ഡോവൽ റഷ്യയിൽ വന്നിറങ്ങിയതെന്ന് നേരത്തെ തന്നെ ചില വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
അതേസമയം, രണ്ടാഴ്‌ച മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലേക്ക് ചരിത്ര സന്ദർശനം നടത്തിയത്. അവിടെ വച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയുമായി നടത്തിയ ചർച്ചയിൽ, യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും ഒരുമിച്ച് ഇരിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യ സജീവമായ പങ്ക് വഹിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നിലപാടറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha