തെക്കുകിഴക്കൻ ഏഷ്യയിൽ യാഗി ചുഴലിക്കാറ്റ് വീശിയടിക്കുന്നു; തായ്‌ലൻഡിലെ വിയറ്റ്നാമിൽ വെള്ളപ്പൊക്കം; ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി യാഗി
തെക്കുകിഴക്കൻ ഏഷ്യയിൽ യാഗി ചുഴലിക്കാറ്റ് വീശിയടിക്കുകയാണ് . ഈ ചുഴലിക്കാറ്റ് കാരണം തായ്‌ലൻഡിലെ വിയറ്റ്നാമിൽ വെള്ളപ്പൊക്കമുണ്ടായി. ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി യാഗി ചുഴലിക്കാറ്റ് മാറിയിരിക്കുകയാണ്. , കഴിഞ്ഞ ഒരാഴ്ചയായി ദക്ഷിണ ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും നാശം വിതച്ച് ഒന്നിലധികം മരണങ്ങൾക്കും ഈ കൊടുങ്കാറ്റ് കാരണമായി മാറി. ശക്തമായ മഴയും ശക്തമായ കാറ്റും ഈ കൊടുങ്കാറ്റിൻ്റെ സവിശേഷതയാണ്. ഇത് കാര്യമായ ജീവനാശത്തിനും വ്യാപകമായ നാശനഷ്ടങ്ങൾക്കും ഇടയാക്കിയിരിക്കുന്നു.
ഒരു ഡസനിലധികം ആളുകളുടെ ജീവൻ ചുഴലിക്കാറ്റ് അപഹരിച്ചു . ഫിലിപ്പീൻസിലായിരുന്നു ആദ്യം ഈ കാറ്റ് കര തൊട്ടത്. ഫിലിപ്പീൻസിൽ വ്യപക നഷ്ടമുണ്ടാക്കിയ ശേഷം, യാഗി പടിഞ്ഞാറിലേക്ക് പോയി. വിയറ്റ്നാം, തായ്‌ലൻഡ്, മ്യാൻമർ, ലാവോസ് എന്നിവയുടെ ബാധിക്കുന്നതിന് മുമ്പ് തെക്കൻ ചൈനയെ കൊടുങ്കാറ്റ് കാര്യമായി ബാധിച്ചു.കൊടുങ്കാറ്റ് കര തൊട്ടിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞു.
എന്നാൽ വടക്കൻ വിയറ്റ്നാമിലെയും വടക്കൻ തായ്‌ലൻഡിലെയും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.വെള്ളപ്പൊക്കം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. കൊടുങ്കാറ്റ് ഉണ്ടാക്കിയ അനന്തരഫലങ്ങളെ നേരിടാൻ ശ്രമിക്കുമ്പോൾ ജനം കടുത്ത മറ്റു വെല്ലുവിളികൾ നേരിടുകയാണ്. രൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ ഭീഷണിയും പ്രദേശങ്ങളെ കനത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു.
വിയറ്റ്നാമിൽ, ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉൾപ്പെടെ കൊടുങ്കാറ്റിൻ്റെ ആഘാതത്തിൽ മരണസംഖ്യ 226 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം ഇൻഫ്രാസ്ട്രക്ചറുകൾക്കും ഫാക്ടറികൾക്കും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റിൻ്റെ തീവ്രത വലുതായിരുന്നു.
https://www.facebook.com/Malayalivartha