ഇസിഗരറ്റ് വായില്‍ വച്ച് പൊട്ടിത്തെറിച്ച് യുവാവിന് പല്ലുകള്‍ നഷ്ടമായി

ഇസിഗരറ്റ് വായ്ക്കുള്ളില്‍ വച്ച് പൊട്ടിത്തെറിച്ചു. ഇരുപതുകാരന്റെ പല്ലുകള്‍ നഷ്ടമാവുകയും മുഖം വികൃതമാവുകയും ചെയ്തു. ജര്‍മ്മനിയിലെ കൊളോഗ്‌നയിലാണ് സംഭവം. സിഗരറ്റിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. ഇ സിഗരറ്റിനുള്ളിലെ ബാറ്ററി യുവാവിന്റെ വായില്‍ വച്ച് പൊട്ടിത്തെറിച്ചു.
ഇതോടെ ഏഴില്‍ അധികം പല്ലുകള്‍ യുവാവിന് നഷ്ടമായി. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവാവിന്റെ പല്ലുകള്‍ പുറത്തേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ചില പല്ലുകള്‍ ഇളകിയ നിലയിലുമാണ്. സിഗരറ്റ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് മുഖത്തിനും സാരമായി പരിക്കേറ്റു. 2.6 ദശലക്ഷം ഉപഭോക്താക്കളാണ് ഇസിഗരറ്റുകള്‍ക്ക് ഉള്ളത്. പൊതുവെ സുരക്ഷിതമെന്നാണ് ഇവയെ കരുതിയിട്ടുള്ളത്. പുകയിലവലിയില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിയ്ക്കുന്നവരും ഇസിഗരറ്റുകള്‍ ഉപയോഗിയ്ക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha