Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഇറാനുമായി ഒരു സംഘട്ടനത്തിന് മുതിരരുത് മുന്നറിയിപ്പുമായി ഇറാൻ; എന്തിനും തയ്യാറായി ഇസ്രായേൽ...

02 OCTOBER 2024 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

അതിമാരകമായ ആക്രമണമാണ് ഇസ്രയേലിന്റെ മണ്ണിൽ കഴിഞ്ഞ രാത്രിയിൽ ഇറാൻ അഴിച്ചുവിട്ടത്. സത്യത്തിൽ ലോകത്തെ ഒന്നാകെ ഞെട്ടിച്ച ആക്രമണം. ഒന്നോ രണ്ടോ, മിസൈലുകൾ അല്ല ഇരുന്നൂറോളം മിസൈലുകൾ തുരുതുരെ അയച്ച് മിസൈൽ മഴ പെയ്യിച്ചാണ് ഇറാൻ ഇസ്രയേലിനെ വിറപ്പിച്ചത്. എന്നാൽ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഒരു പരിധിവരെ മാത്രമേ ഈ മിസ്സൈലുകളെ തടുക്കാനായുള്ളു. നിരവധി ബാലിസ്റ്റിക് മിസൈലുകൾ അയച്ചുകൊണ്ടാണ് ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളെയും ഇൻഫ്രാസ്ട്രക്ച്ചറിനെയും ഇറാൻ ലക്ഷ്യമിട്ടത്. ലോകത്തെ മികച്ച വ്യോമപ്രതിരോധ സംവിധാങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ ഒരു പരിധിവരെ ഇവയെ നേരിട്ടു. എന്നാൽ ഹൈവേകളും, കെട്ടിടങ്ങളുമടക്കം പലതും നിലംപരിശാക്കി.

എന്നാൽ 200 മിസൈലുകളും, ടെൽ അവീവിലും, ജെറുസലേമിലും വീഴാതെ ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാങ്ങൾ ചെറുത്തു. അതുകാരണം വലിയ രീതിയിലുള്ള നാശനഷ്ടം സംഭവിക്കുന്നത് തടയാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒത്തിരി സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇത് ഇസ്രായേൽ ഇറാൻ യുദ്ധത്തിലേയ്ക്കും ഒരുപക്ഷെ അമേരിക്കയെ കൂടി ഉൾപ്പെടുത്തിയുള്ള ഒരു യുദ്ധത്തിലേയ്ക്കും വഴിവയ്ക്കും. ഇസ്രായേലിനു നേരെ ആക്രമണം ഉണ്ടായതിനു പിന്നാലെ ഗാസയിലും, ഇറാക്കിലും, സിറിയയിലും അതുപോലെ തന്നെ, ലെബനനിലുമടക്കം, വലിയ രീതിയിൽ ജനങ്ങൾ ആഹ്ലാദ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സ്വാഭാവികമായിട്ടും ഇത്തരം സംഭവങ്ങൾ ഇസ്രയേലിനെ ചൊടിപ്പിക്കുക പതിവാണ്. അങ്ങനെയാണെങ്കിൽ കൂടുതൽ ആക്രമണം ഇസ്രായേൽ അയൽ രാജ്യങ്ങളിലേയ്ക്കും, ഇറാനിലേയ്ക്കും നടത്താൻ സാധ്യത കൂടുതലാണ്. ഇതിപ്പോൾ ഒരു മുഴുവൻ യുദ്ധ സാധ്യതകളിലേയ്ക്ക് ഉരുത്തിരിഞ്ഞ് പൊയ്ക്കൊണ്ടിരിക്കുകയാണ്.

 

 

ഇസ്രയേലിനെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഉണ്ടായ മിസൈല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുക്കുമ്പോള്‍ പശ്ചിമേഷ്യന്‍ മേഖല വീണ്ടും കടുത്ത സംഘര്‍ഷ ഭീതിയിലേക്ക് അകപ്പെടുകയാണ്. ഹമാസ്, ഹിസ്ബുള്ള നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടി എന്ന് വ്യക്തമാക്കിയാണ് ടെല്‍ അവീവിലേക്കുള്ള ആക്രമണങ്ങളെ ഇറാന്‍ ന്യായീകരിക്കുന്നത്. തിരിച്ചടിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന ഭീഷണിയും ഇറാന്‍ മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമിച്ച തെറ്റിന് ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ആക്രമണത്തെ ചെറുക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെ സഹായം ലഭിച്ചെന്നും നെതന്യാഹു വ്യക്തമാക്കുന്നു.

ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നതിനൊപ്പം തങ്ങള്‍ക്കൊപ്പം പാശ്ചാത്യ രാജ്യങ്ങളുമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രതികരണം. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പശ്ചിമേഷ്യന്‍ മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ താക്കീതുമായി പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തുമ്പോള്‍ തിരിച്ചടി നല്‍കിയ ഇറാനെ അഭിനന്ദിച്ച് ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തി. ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നടത്തിയ പ്രതികരണം പ്രകോപനം ഉണ്ടായാല്‍ ആക്രമണം ശക്തമാക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു.

 

 

'ഇറാനുമായി ഒരു സംഘട്ടനത്തിന് മുതിരരുത്. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഏത് ഭീഷണിയെയും നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കുന്നു. 'ഇറാനെതിരെയും തങ്ങളുടെ പൗരന്മാര്‍ക്കും നേരെ ഇസ്രായേല്‍ ആവര്‍ത്തിച്ചുള്ള സായുധ ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്നായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ തന്ത്രപ്രധാന ഉപദേഷ്ടാവ് മുഹമ്മദ് ജവാദ് ഷരീഫിന്റെ പ്രതികരണം.

 

 

ധീരമായ നടപടി എന്നായിരുന്നു ഹമാസ് ഇറാന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്രയേലിലെ സയണിസ്റ്റ് ഫാസിസ്റ്റ് സര്‍ക്കാരിനും അവരുടെ ഭീകരവാദ നടപടികളെ തടയാനും സഹായിക്കുന്ന ശക്തമായ നടപടി എന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പ്രതിരോധിക്കുമെന്ന് ഇറാനും തയ്യാറെന്ന് അറിയിക്കുമ്പോള്‍ മേഖലയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നു എന്നാണ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്‌സ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇസ്രായേല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഈ യുദ്ധത്തെ ക്ഷണിച്ചുവരുത്തുകയാണ്. 'ലെബനനില്‍ കാണുന്നത് പോലെ, വന്‍ നാശത്തിന് ഇസ്രായേലിന് ഇസ്രയേലിന് കഴിയും.

 

 

എന്നാല്‍ ഒരു 'സമ്പൂര്‍ണ പ്രാദേശിക യുദ്ധത്തിലേക്ക് പ്രവേശിച്ച പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ശാന്തമാകാന്‍ അമേരിക്കന്‍ നയത്തില്‍ മാറ്റം അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'ഇസ്രായേലിലേക്ക് ഞങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ അയക്കില്ല' എന്ന നിലപാടിലേക്ക് അമേരിക്ക എത്തുകയും ഇസ്രായേലി കുറ്റകൃത്യങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന നിലപാടും അനിവാര്യമാണെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (12 minutes ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (25 minutes ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (28 minutes ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (38 minutes ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (51 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (1 hour ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (2 hours ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (2 hours ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (3 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (3 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends