Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തി

05 OCTOBER 2024 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തിയതായി വിവരം. നസ്രുള്ളയുടെ മൃതദേഹം പരസ്യമായി ചടങ്ങുകളോടെ സംസ്‌കരിക്കുന്നത് വരെ രഹസ്യസ്ഥലത്ത് താത്കാലികമായി സംസ്‌കരിച്ചതായാണ് വിവരം. സാഹചര്യങ്ങൾ പൊതു ശവസംസ്‌കാരം അനുവദിക്കുന്നതുവരെ ഹസ്സൻ നസ്റല്ലയെ താൽക്കാലികമായി സംസ്‌കരിച്ചുവെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സെപ്തംബർ 27 ന് കൊല്ലപ്പെട്ട നസ്രുള്ളയുടെ സംസ്‌കാര ചടങ്ങുകൾ ഹിസ്ബുള്ള ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇയാളുടെ അന്ത്യവിശ്രമസ്ഥലം ഒന്നുകിൽ ലെബനനോ ഇറാഖോ ആയിരിക്കാം എന്നാണ്. നസ്രുള്ളയുടെ ശവശരീരം സംസ്‌കരിച്ചയിടം ഭാവിയിൽ ആരാധനാകേന്ദ്രമാക്കി ഭീകരർ മാറ്റുന്നത് മുന്നിൽ കണ്ട് ഇസ്രായേൽ അവ നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് കൊണ്ടണ് സംസ്‌കാരം എവിടെ വച്ച് നടക്കുമെന്നത് രഹസ്യമാക്കി വയ്ക്കുന്നതെന്നാണ് സൂചനകൾ.

 

 

അതേസമയം അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിൽ നസ്റല്ലയുടെ പ്രതീകാത്മക ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കൻ ലെബനനിലെ ദഹിയയിലുള്ള ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തിൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസറുള്ള കൊല്ലപ്പെട്ടത്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളുടെ അടിയിലാണ് ഭൂഗർഭ ആസ്ഥാനമുണ്ടായിരുന്നതെന്നും സൈന്യം പറയുന്നു.

 

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയ്ക്ക് ശക്തി വര്‍ദ്ധിച്ചതോടെ ഏറ്റവും വലിയ തിരിച്ചടി ഏറ്റിരിക്കുന്നത് യു എ ഇയ്ക്കാണ്. വിമാനങ്ങള്‍ പലതും റദ്ദാക്കപ്പെട്ടതോടെ ഒഴിവ് ദിനങ്ങള്‍ ആഘോഷിക്കാന്‍ ദുബായിലെത്തിയ സായിപ്പന്മാര്‍ അതിവേഗം സ്ഥലം കാലിയാക്കാനുള്ള തത്രപ്പാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍പറയുന്നു. ചൊവ്വാഴ്ചയിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന്, ഏത് നിമിഷവും ഒരു വന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് ലോക ജനത. അതിനിടയിലാണ് യു എ ഇയ്ക്ക് കൂടുതല്‍ ദുരിതങ്ങള്‍.

 

 

ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ചൊവ്വാഴ്ച 180 ല്‍ അധികം മിസൈലുകളായിരുന്നു ഇറാന്‍ ഇസ്രയേലിലെക്ക് തൊടുത്തുവിട്ടത്. എന്നാല്‍, ഇസ്രയേലിന്റെ ശക്തമായ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ അവയ്ക്ക് കഴിഞ്ഞില്ല. ഒരു പലസ്തീനിയന്‍ പൗരന്‍ കൊല്ലപ്പെട്ടതൊഴിച്ചാല്‍, കാര്യമായ പരിക്കുകളോ, നാശനഷ്ടങ്ങളോ ഉണ്ടാക്കാന്‍ ഈ ആക്രമണത്തിന് കഴിഞ്ഞില്ല.

ഇതിന് ഇസ്രയേല്‍ എപ്പോഴാണ് പകരം വീട്ടുന്നത് എന്നാണ് ലോകം മുഴുവന്‍ ആശങ്കയോടെ ഉറ്റു നോക്കുന്നത്. ഇറാന്‍ കാണിച്ചത് വിഢിത്തമാണെന്നും അതിന് കനത്ത വില നല്‍കേണ്ടതായി വരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ എണ്ണപ്പാടങ്ങളും ആണവോര്‍ജ്ജ കേന്ദ്രങ്ങളുമായിരിക്കും ഇസ്രയേലിന്റെ ഉന്നം എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ഈ പ്രതിസന്ധി മൂര്‍ച്ഛിച്ച് വരുന്നതിനിടയില്‍ എമിരേറ്റ്‌സ് ഉള്‍പ്പടെയുള്ള പല പ്രധാന വിമാന കമ്പനികളും, ദുബായ്, ഒമാന്‍, കുവൈറ്റ്, ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലേക്കുള്ള പല സര്‍വ്വീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്. ദുബായില്‍ നിന്നും മറ്റു ലക്ഷ്യങ്ങളിലേക്കുള്ള കണക്ടിംഗ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടതോടെ പല ബ്രിട്ടീഷുകാരും ദുബായില്‍ കുരുങ്ങിക്കിടക്കുകയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ഇതോടെ ദുബായിലെക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഏതാണ്ട് നിലച്ച മട്ടാണ്. ദുബായ് വഴി ട്രാന്‍സിറ്റ് ചെയ്ത് ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങലിലേക്ക് പോകാന്‍ ഉള്ളവരെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ തിരിച്ചയയ്ക്കുകയാണ്.

 

ദക്ഷിണ കൊറിയയോ സഖ്യകക്ഷിയായ അമേരിക്കയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ആണവായുധം പ്രയോഗിക്കാൻ ഒരിക്കലും മടിക്കില്ലെന്ന ഭീഷണിയുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങിലെ സൈനിക പരിശീലന കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കിം ജോങ് ഉൻ.

 

 

ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ മുതിർന്നാൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടി ആയിരിക്കുമെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യുൻ സുക് സോൾ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ഈ ആഴ്ച ആദ്യം നടന്ന സൈനിക പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ ശ്രമിച്ചാൽ അതിന് ദക്ഷിണ കൊറിയൻ സൈന്യത്തിന്റെയും അമേരിക്കയുടേയും ശക്തമായ പ്രതികരണം നേരിടേണ്ടി വരും. ആ രാജ്യത്തെ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയായിരിക്കും അതെന്നും” യുഎൻ സുക് സോൾ പറഞ്ഞിരുന്നു.

ഇതിനെതിരെയായിരുന്നു കിം ജോങ് ഉന്നിന്റെ പരാമർശം. ദക്ഷിണ കൊറിയയുടെ നേതാവ് വെറും പാവയാണെന്നായിരുന്നു കിം ജോങ് ഉന്നിന്റെ പരിഹാസം. ” ശത്രുക്കൾ ഉത്തരകൊറിയയുടെ പരമാധികാരത്തിനെതിരെ അവരുടെ സൈന്യത്തെ ഉപയോഗിക്കാൻ ശ്രമിച്ചാൽ, ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാ സൈനിക ശക്തികളും ഒരു മടിയും ഇല്ലാതെ പ്രയോഗിക്കുമെന്ന്” കിം ജോങ് ഉൻ പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

 

 

ദക്ഷിണ കൊറിയയുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയ്‌ക്കും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണുള്ളത്. ഉത്തരകൊറിയ അടുത്തിടെ ദക്ഷിണ കൊറിയയോട് ചേർന്നുള്ള അതിർത്തി മേഖലയിൽ 250ഓളം ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചിരുന്നു. ദക്ഷിണ കൊറിയ തങ്ങളുടെ പ്രധാന ശത്രുവാണെന്നും, അതിർത്തിയിൽ ഒരിഞ്ച് പോലും കടന്നുകയറാനുള്ള ശ്രമം ഉണ്ടായാൽ അടുത്ത നിമിഷം യുദ്ധം സംഭവിക്കും എന്നുമാണ് കിം ജോങ് ഉൻ ഭീഷണി മുഴക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (7 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (20 minutes ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (32 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (1 hour ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (2 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (2 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (3 hours ago)

Malayali Vartha Recommends