20 കോടി പെണ്‍കുട്ടികള്‍ യോനീചര്‍മ ഛേദനത്തിന് വിധേയരാകുന്നതായി യൂണിസെഫ്

ലോകത്ത് ഒരു വര്‍ഷം 20 കോടി പെണ്‍കുട്ടികളും സ്ത്രീകളും ജനനേന്ദ്രിയചര്‍മ ഛേദനത്തിന് (FEMALE GENITAL MUTILATION) വിധേയരാക്കപ്പെടുന്നതായി യൂണിസെഫ്. ഇതില്‍ 4.4 കോടി പേര്‍ 14 വയസിന് താഴെയുള്ള പെണ്‍കുട്ടികളാണ്.
പെണ്‍കുട്ടികളുടെ ജനനേന്ദ്രിയചര്‍മ ഛേദനത്തിനെതിരായ നാളത്തെ അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ചാണ് യൂണിസെഫ് ഇക്കാര്യം വ്യക്തമാക്കിയത്.
പകുതിയോളം പേര്‍ ഈജിപ്റ്റ്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണുള്ളത്. സൊമാലിയ, ഗിനിയ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിലും ജനനേന്ദ്രിയചര്‍മ ഛേദനത്തിന് വിധേയരാക്കപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. 2030-നുള്ളില്‍ ഈ പ്രാകൃത കൃത്യം പൂര്‍ണമായും ഇല്ലാതാക്കല്‍ എന്നതാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
സെപ്റ്റംബറില്‍ എല്ലാ യു.എന്‍ അംഗരാജ്യങ്ങളും നയപരിപാടിയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. കെനിയ, ഉഗാണ്ട, ഗിനിയ ബിസൗ തുടങ്ങിയ രാജ്യങ്ങള്‍ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയചര്‍മ ഛേദനം ക്രിമിനല്‍ കുറ്റമാക്കി കൊണ്ട് നിയമം പാസാക്കി.
ധാരാളം പെണ്‍കുട്ടികള്‍ അഞ്ച് വയസിന് മുന്പ് തന്നെ ജനനേന്ദ്രിയചര്‍മ ഛേദനത്തിന് വിധേയരാകുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമായാണ് ജനനേന്ദ്രിയചര്‍മ ഛേദനത്തെ യൂണിസെഫ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha