മരിച്ചുവെന്ന് വിശ്വസിച്ച മൂന്നുവയസുകാരിക്ക് സംസ്‌കാര ചടങ്ങുകള്‍ക്കിടെ പുനര്‍ജന്മം

മരിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ മൂന്നുവയസുകാരിക്ക് സംസ്‌കാര ചടങ്ങുകള്‍ക്കിടെ പുനര്‍ജന്മം. ഫിലിപ്പിയന്‍സില്‍ നടന്ന സംഭവത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് മിനിട്ടുകള്‍ക്ക് മുമ്പാണ് കുട്ടിക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയ ബന്ധുക്കള്‍ മരണം വിധിയെഴുതിയ ആശുപത്രി അധികൃതര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് മൃതശരീരം സംസ്‌കാര ചടങ്ങുകള്‍ക്കായി പള്ളിയിലേക്ക് കൊണ്ടുവന്നത്. മൃതദേഹം ശവപ്പെട്ടിയിലാക്കി കുഴിച്ചിടാന്‍ ഒരുങ്ങവെയാണ് ബന്ധുക്കളെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഒരുക്കങ്ങള്‍ എല്ലാം ഒരിക്കല്‍ക്കൂട്ടി വിലയിരുത്താനായി ശവപ്പെട്ടി തുറന്ന ബന്ധുക്കളിലൊരാള്‍ കുട്ടിയുടെ തല അനങ്ങുന്നതായി കണ്ടെത്തി. മറ്റുള്ളവരും കുട്ടിയിലെ ജീവന്റെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടയില്‍ ഈ ദൃശ്യങ്ങള്‍ ബന്ധുക്കളിലാരോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് യുട്യൂബില്‍ എത്തുകയും വൈറലാവുകയും ചെയ്തു. ഇതോടെ ആശുപത്രി അധികൃതര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha