നടി നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

മലേഷ്യയില്‍ സിനിമ ചിത്രീകരണത്തിന് എത്തിയ തെന്നിന്ത്യന്‍ നടി നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. യാത്രാ രേഖകളിലെ പേരിലുണ്ടായ വ്യത്യാസമാണ് വിമാനത്താവള അധികൃതര്‍ തടഞ്ഞുവെക്കാന്‍ ഇടയാക്കിയത്.
പാസ്‌പോര്‍ട്ടിലെ പേര് ഡയാന കുര്യന്‍ എന്നും വിമാന ടിക്കറ്റിലെ പേര് നയന്‍താര എന്നുമായിരുന്നു. ഇതാണ് സംശയത്തിന് വഴിവെച്ചത്. സിനിമയില്‍ വന്ന ശേഷമാണ് താരം നയന്‍താര എന്ന പേര് സ്വീകരിച്ചത്.
വിക്രം നായകനായ സയന്‍സ് ഫിക്ഷന്‍ ചിത്രം ഇരുമുരുഗന്റെ ചിത്രീകരണത്തിനാണ് നയന്‍താര മലേഷ്യയിലെത്തിയത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് മറ്റൊരു നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha