ഫേസ്ബുക്കിന് രഹസ്യ വെബ്‌സൈറ്റ് എന്തിന്

ഫേസ്ബുക്കിന് മറ്റൊരു സീക്രട്ട് വെബ്‌സൈറ്റുകൂടിയുണ്ട്. എന്നാല്‍ അധികമാര്‍ക്കും ഈ വെബ്‌സൈറ്റിനെക്കുറിച്ച് അറിവില്ല. ഫേസ്ബുക്ക് സൈറ്റിനേക്കാള്‍ വേഗത കൂടുതലും പരസ്യങ്ങള്‍ ഇല്ലായെന്നതും ഇതിന്റെ പ്രത്യേകതയാണ്.
മെസേജുകള്‍ അയക്കുന്നതിന് മാത്രമുള്ള മെസഞ്ചര്‍ എന്ന ആപ്ലിക്കേഷനാണ് ഫേസ്ബുക്കിന്റെ മറ്റൊരു വെബ്‌സൈറ്റ്. കമ്പ്യൂട്ടറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ മൊബൈലില്‍ ചാറ്റിങ്ങുകള്‍ എളുപ്പത്തില്‍ നടത്തുന്നതിന് മെസഞ്ചര്‍ ഡോട്ട് കോമിലൂടെ സാധിക്കുന്നു. സാധാരണ ഫേസ്ബുക്ക് പേജിന്റെ അടുക്കും ചിട്ടയും ഇല്ലായ്മ ഇവിടെ ഇല്ല.
ഒരു തവണ ലോഗിന്‍ ചെയ്താല്‍ 'സൈന്‍ ഇന്‍ വിത്ത് ഫേസ്ബുക്ക്' എന്ന് കാണിക്കുന്നതിനാല്‍ പിന്നീട് പാസ്‌വേര്‍ഡ് നല്‍കേണ്ടതില്ല. ഫേസ്ബുക്കിന്റെ മുന്‍ മെസഞ്ചര്‍ ആപ്ലിക്കേനിലേതുപോലെ മെസേജുകള്‍ ഫ്രീയായി അയക്കുന്നതിന് സാധിക്കും. വളരെവേഗം മെസേജുകള്‍ അയക്കുന്നതിന് സാധിക്കുമെന്നതും പരസ്യങ്ങള്‍ കാണേണ്ടെന്നതും മെസഞ്ചറിന്റെ പ്രത്യേകതയാണ്. ഈ മെസഞ്ചറാണ് ആന്‍ഡ്രോയിഡ് ഫോണിന്റെ ബാറ്ററി തിന്നു തീര്‍ക്കുന്നതെന്ന വാര്‍ത്തയും ഉണ്ട്.
ഫേസ്ബുക്ക് മെസഞ്ചറിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബിസിനസ് സ്ഥാപനങ്ങളുമായി സംസാരിക്കുന്നതിനുള്ള സൗകര്യവും പുതിയതായി ഒരുക്കിയിരിക്കുന്നു. മെസഞ്ചറിലൂടെ ഇനി മുതല്‍ ബിസിനസ് സംസാരങ്ങളും നടത്താന്‍ സാധിക്കും. കമ്പനിക്ക് ഉപയോക്താക്കളുമായി സംസാരിക്കുന്നതിനുള്ള സൗകര്യവും മെസഞ്ചറിലൂടെ ഫേസ്ബുക്ക് ഒരുക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha