പാകിസ്താനില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്ത് മരണം

പാകിസ്താനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്ത് മരണം. പാകിസ്താനിലെ ക്വാറ്റയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ചാവേര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തില്‍ മരിച്ചവരില്‍ ഏറെയും സൈനികരാണ്. സ്‌ഫോടനം നടന്ന സ്ഥലത്തിന് അടുത്തു നിന്നിരുന്ന ഒരു പെണ്‍കുട്ടിയും മരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ മുപ്പത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ആക്രമണത്തെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് അപലപിച്ചു. ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha