വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുകയോ വീടു വൃത്തിയാക്കുകയോ ചെയ്യാതിരുന്ന സ്ത്രീക്ക് ആറു വര്‍ഷം തടവ്

വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുകയോ വീടു വൃത്തിയാക്കുകയോ ചെയ്യാതിരുന്ന നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീക്ക് ആറു വര്‍ഷം തടവ്. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുകയോ വീടു വൃത്തിയാക്കുകയോ ചെയ്യുന്നില്ലെന്നും തന്നെ അവഗണിക്കുന്നുവെന്നും കാണിച്ച് ഇവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ഇറ്റാലിയന്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റോമിന് അടുത്തുള്ള സോന്നിനോ എന്ന ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യ തന്നെ അവഗണിക്കുന്നുവെന്നും വീട്ടില്‍ മറ്റ് ഉത്തരവാദിത്തങ്ങളൊന്നും നിര്‍വഹിക്കുന്നില്ലെന്നും കാണിച്ചാണ് നാല്‍പ്പത്തിയേഴുകാരനായ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തില്‍ മോശമായി പെരുമാറി എന്ന കുറ്റം ചുമത്തി കേസ് വിചാരണയ്ക്കു വിടാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇറ്റാലിയന്‍ പീനല്‍കോഡ് പ്രകാരം വിദ്യാഭ്യാസം, സംരക്ഷണം, പരിപാലനം എന്നിവയില്‍ കുടുംബാംഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാല്‍ ശിക്ഷിക്കാന്‍ നിയമമുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ പന്ത്രണ്ടിനാണ് കേസില്‍ വിചാരണ തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha