കോഹിനൂര്‍ രത്‌നം പാകിസ്താനില്‍ തിരിച്ചെത്തിക്കണം : ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി

കോഹിനൂര്‍ രത്‌നം പാകിസ്താന്‍ അവകാശപ്പെട്ടതാണെന്നും അത് പാകിസ്താനില്‍ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അനുയോജ്യമായ ബഞ്ചിന് മുന്നില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി രജിസ്ട്രാറോട് നിര്‍ദേശിച്ചു.
ജാവേദ് ഇഖ്ബാല്‍ ജാഫ്രി എന്ന അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. രത്‌നം കുഴിച്ചെടുത്തത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പ്രദേശത്തു നിന്നായിരുന്നുവെങ്കിലും രത്‌നം ബ്രിട്ടന്‍ കൊണ്ടു പോകുന്നതിനു മുമ്പത്തെ അവകാശി ഇപ്പോള്‍ പാകിസ്താനിലുള്ള പഞ്ചാബ് പ്രദേശത്തു നിന്നാണെന്ന വാദമുയര്‍ത്തിയാണ് ഹര്‍ജി.
1850ല്‍ പഞ്ചാബിലെ കോളനിവത്കരണ കാലത്ത് അവസാനത്തെ സിഖ് ഭരണാധികാരി 13 വയസ്സുകാരന്ദുലീപ് സിങില്‍ നിന്നാണ് രത്‌നം ലണ്ടനിലെത്തിയതെന്നും അത് കൊണ്ട് രത്‌നം പാകിസ്താന്റെ സ്വത്താണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.രത്‌നം ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യ ശ്രമം നടത്തുന്നതിനിടെയാണ് പാകിസ്താന്‍ കോടതിയില്‍ ഹര്‍ജി വരുന്നത്.
എണ്ണൂറുകൊല്ലത്തോളം മുമ്പ് ഇന്ത്യയില്‍ കുഴിച്ചെടുത്ത 105 കാരറ്റിന്റെ ഈ ഒറ്റക്കല്ല് ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ച് ഭരണം നടത്തിയ കാകതീയ രാജവംശത്തിന്റെ സ്വത്തായിരുന്നു. ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗള രാജാക്കന്മാരുടേയും പേര്‍ഷ്യന്‍, അഫ്ഗാന രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയ രത്‌നം വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്യുകയായിരുന്നു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ അമ്മയുടെ പേരിലുള്ള കിരീടത്തിലുള്ള രത്‌നം ഇപ്പോള്‍ ലണ്ടന്‍ ടവറില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha