Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സിറിയയില്‍ തീമഴ പെയ്യിച്ച് റഷ്യ ; മൊസാദ് ലിസ്റ്റിലെ സിറിയന്‍ ഭീകരന്റെ തലയെടുത്തു

01 DECEMBER 2024 05:25 PM IST
മലയാളി വാര്‍ത്ത

റഷ്യ സിറിയയില്‍ നടത്തിയ ആക്രമണം ഇസ്രയേലിന് സുവര്‍ണാവസരം ആയിരിക്കുന്നു. മൊസാദ് ലിസ്റ്റിലെ പ്രധാനിയുടെ തല വീണു. അലപ്പോയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അബു മുഹമ്മദ് അല്‍ ജലാനി കൊല്ലപ്പെട്ടു. മൊസാദ് തലവന്‍ ഡേവിഡ് ഡാഡി ബര്‍ണിയയ്ക്ക് പണി കുറഞ്ഞിട്ടുണ്ട്. സിറിയക്ക് മുകളില്‍ ഇസ്രയേലിന്റെ ചാരക്കണ്ണ് എപ്പോഴുമുണ്ട്. പലതവണ മൊസാദിന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോയ വിരുതനാണ് അബു ജലാനി. ആ തലയാണ് റഷ്യന്‍ സൈന്യവും സിറിയന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ പിളര്‍ന്നത്. ഒരു ഘട്ടത്തില്‍ വിമതരുടെ മുന്നോറ്റത്തില്‍ സിറിയന്‍ സേന പേടിച്ചോടിയ ഘട്ടത്തിലാണ് റഷ്യ സഹായവുമായി എത്തിയത്. റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത സേനയ്ക്ക് കനത്ത നാശഷ്ടം സംഭവിച്ചിട്ടുണ്ട്.

അമേരിക്ക തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഭീകരനാണ് അബു മുഹമ്മദ് അല്‍ ജലാനി. സിറിയയില്‍ മുന്നേറ്റം നടത്തുന്ന വിമത വിഭാഗമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം സംഘടനയുടെ നേതാവാണ് ജലാനി. കമാന്‍ഡന്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. റഷ്യന്‍ സേന ആക്രമണം നടത്തിയ കെട്ടിടത്തിനുള്ളിലായിരുന്നു ഇയാള്‍. അല്‍ ജലാനി കൊല്ലപ്പെട്ടതോടെ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം സംഘടനയുടെ ആസ്ഥാന മന്ദിരത്തിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിറിയന്‍ സേനയുമായി ഏറ്റമുട്ടലില്‍ ഏര്‍പ്പെട്ട ചരിത്രമുള്ള ഭീകരനാണ് അബു മുഹമ്മദ് അല്‍ ജലാനി. റഷ്യ കൂടി സഹായിച്ചതോടെ അസദിന്റെ സിറിയന്‍ സേന ശക്തമായ തിരിച്ചടിക്കാണ് ഒരുങ്ങുന്നത്. അതേസമയം സിറിയയിലെ സംഭവ വികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇസ്രായേലും. വിമതര്‍ സിറിയന്‍ ഭരണം കയ്യാളുന്ന അവസ്ഥ ഇസ്രായേലിനും ഭീഷണി സൃഷ്ടിക്കും. അതുകൊണ്ട് തന്ന അസദ് ഭരണകൂടത്തെ നിലനിര്‍ത്തേണ്ടത് ഇസ്രായേലിന്റെയും ആവശ്യമാണ്. വിമതരുടെ അല്‍ഖായിദ ബന്ധം അടക്കം ഇസ്രായേല്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടപെടല്‍ ആവശ്യമായ ഘട്ടത്തില്‍ ഇസ്രായേലും കൃത്യമായ ഇടപെടല്‍ നടത്തും.

സിറിയയിലിരുന്ന് കൊണ്ട് ഇസ്രയേലിനും അമേരിക്കയ്ക്കും കൂടാതെ ബാഷര്‍ അസദ് സര്‍ക്കാരിനും കനത്ത തലവേദനയാണ് ജലാനി ഉയര്‍ത്തിയിരുന്നത്. അമേരിക്കന്‍ ലിസ്റ്റിലെ കൊടുഭീകരനാണ് ജലാനി. കൂടാതെ ഇസ്രയേലിനോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ജലാനിക്കുള്ളത്. ആ ചരിത്രം ഗോലാന്‍ കുന്നുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. 2013 മെയ് മാസത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അല്‍ജുലാനിയെ 'പ്രത്യേകമായി നിയുക്ത ആഗോള ഭീകരനായി' പട്ടികപ്പെടുത്തി, നാല് വര്‍ഷത്തിന് ശേഷം ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 മില്യണ്‍ പാരിതോഷികം പ്രഖ്യാപിച്ചു. 2016ല്‍ അല്‍ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് , അല്‍ഖ്വയ്ദയുടെ മുന്‍ സിറിയന്‍ ശാഖയായ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ അല്‍നുസ്ര ഫ്രണ്ടിന്റെ അമീറായി ജലാനി പ്രവര്‍ത്തിച്ചിരുന്നു. ജലാനിയുടെ പിതാവ് അഹമ്മദ് ഹുസൈന്‍ ജലാനി സിറിയയിലെ നാസറിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. മുഹമ്മദ് ഹുസൈന്‍ കുടുംബത്തിന് സിറിയയിലെ ഗോലാന്‍ കുന്നുകളിലാണ് വേരുള്ളത്. ഗോലാന്‍ പ്രദേശത്ത് 1967ല്‍ ഇസ്രയേല്‍ നടത്തിയ ആറ് ദിവസത്തെ അധിനിവേശത്തില്‍ ഈ കുടുംബം കുടിയിറക്കപ്പെട്ടു. ഇസ്രയേലിനോട് എന്നും പകയുള്ള കുടുംബമാണ് ജലാനിയുടേത്.

1982ല്‍ സൗദി അറേബ്യയിലെ റിയാദിലാണ് അല്‍ ജലാനി ജനിച്ചത്. ആ വര്‍ഷം അല്‍ജലാനി കുടുംബം സിറിയയിലേക്ക് മടങ്ങി. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സൈനികരോട് യുദ്ധം ചെയ്യാന്‍ അല്‍ജുലാനി ഇറാഖിലേക്ക് മാറിയപ്പോള്‍ , ഇറാഖിലെ അല്‍ഖ്വയ്ദയ്‌ക്കൊപ്പം ചേര്‍ന്ന് അതിവേഗം വളര്‍ന്നു . അല്‍ഖ്വയ്ദ് നേതാവ് അബു മുസാബ് അല്‍സര്‍ഖാവിയുമായി അടുത്ത ബന്ധമുള്ളയാളാണ് ജലാനിയെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ ആദ്യം വാര്‍ത്ത പുറത്തുവിട്ടു. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഇറാഖില്‍ 2006 ല്‍ ഇറാഖി ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് , ജലാനിയെ അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യുകയും വിവിധ ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും അഞ്ച് വര്‍ഷത്തിലേറെ തടവിലിടുകയും ചെയ്തു.

2011ല്‍ സിറിയന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് , അബൂബക്കര്‍ അല്‍ബാഗ്ദാദിയുമായി ഒരു കരാര്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അല്‍ജുലാനി ഒരു പ്രധാന പങ്ക് വഹിച്ചു , സിറിയയിലേക്ക് പോകാനും അല്‍ഖ്വയ്ദയുടെ സിറിയന്‍ ബ്രാഞ്ച് ജഭത് അല്‍നുസ്ര എന്നറിയപ്പെടുന്നു . ഈ ഗ്രൂപ്പ് 2013 വരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖുമായി സഖ്യത്തിലായിരുന്നു , അല്‍ഖ്വയ്ദ അമീര്‍ അയ്മാന്‍ അല്‍സവാഹിരിയുടെ മധ്യസ്ഥതയില്‍ സാധ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അല്‍ജൗലാനിയും അബൂബക്കര്‍ അല്‍ബാഗ്ദാദിയും തമ്മില്‍ ഒരു കരാറും ഉണ്ടായിരുന്നു . സിറിയയില്‍ അല്‍ക്വയ്ദയുടെ അനുബന്ധ സംഘടന രൂപീകരിക്കാന്‍ അല്‍ജുലാനിക്ക് ഐഎസ്‌ഐ നല്‍കിയ ആയുധങ്ങളും പണവും സഹായിച്ചു. ജയിലില്‍ നിന്ന് മോചിതനായ ശേഷം അല്‍ജുലാനിയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിലെ ചില വിമത നേതാക്കളും ചേര്‍ന്നാണ് ഈ പദ്ധതികള്‍ നടപ്പിലാക്കിയത്. ജുലാനിയെ അല്‍നുസ്‌റയുടെ 'ജനറല്‍ അമീര്‍' ആയി പ്രഖ്യാപിച്ചു.

2012 ഡിസംബറോടെ, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജബത്ത് അല്‍നുസ്രയെ ഔദ്യോഗികമായി തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. അല്‍ജുലാനിയുടെ നേതൃത്വത്തില്‍ അല്‍നുസ്ര സിറിയയിലെ ഏറ്റവും ശക്തമായ ഗ്രൂപ്പുകളിലൊന്നായി വളര്‍ന്നു. 2013 ഏപ്രിലില്‍ അല്‍നുസ്രയെ ഒരു സ്വതന്ത്ര ഗ്രൂപ്പായി പിരിച്ചുവിട്ട് ഐഎസ്‌ഐയില്‍ ഉള്‍പ്പെടുത്താനുള്ള അല്‍ബാഗ്ദാദിയുടെ ശ്രമം നിരസിച്ചതോടെയാണ് അല്‍ജലാനി പ്രധാനിയായി മാറുന്നത്. പിന്നീട് സിറിയന്‍ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി അല്‍നുസ്‌റ ഫ്രണ്ടും ഐഎസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വീണ്ടും ഈ ഗ്രൂപ്പിനെ പൊളിച്ചെഴുതി. ഹയാത് തഹ്‌രീര്‍ അല്‍ ഷാം ഉദയംകൊണ്ടു. പിന്നീടിങ്ങോട്ട് സിറിയന്‍ സര്‍ക്കാരുമായി നിരന്തര യുദ്ധം. അതിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends