സിക്കാ വൈറസ് ചൈനയിലും സ്ഥിരീകരിച്ചു

സിക്കാ വൈറസ് ചൈനയിലും സ്ഥിരീകരിച്ചു. തെക്കേ അമേരിക്കയില്‍ നിന്ന് ചൈനയിലേക്ക് മടങ്ങിയെത്തിയ ആളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സിക്കാ വൈറസിനെതിരെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ഗാന്‍സ്യാന്‍ സ്വദേശിയായ 34 കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ചൈനീസ് നാഷ്ണല്‍ ഹെല്‍ത്ത് ആന്റ് ഫാമിലി പ്ലാനിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ഫെബ്രുവരി ആറു മുതല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha