ക്രൂരത അവസാനിക്കുന്നില്ല... ഭക്ഷണം മോഷ്ടിച്ച യുവാവിന്റെ വലതു കൈ ഐ.എസ് ഭീകരര്‍ വെട്ടിമാറ്റി

ഐഎസിന്റെ ക്രൂരത അവസാനിക്കുന്നില്ല. മോഷ്ണം ഒടുവില്‍ മരണത്തിലേക്ക് എത്തിക്കുകയായിരുന്നു. പട്ടിണി സഹിക്കാനാവാതെ ഭക്ഷണം മോഷ്ടിച്ച യുവാവിന്റെ വലതു കൈ ഐ.എസ് ഭീകരര്‍ അറുത്ത് മാറ്റി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശക്തി കേന്ദ്രമായ റാക്കയിലാണ് സംഭവമുണ്ടായത്.
ഭക്ഷണം ഒന്നും ലഭിക്കാതെ ദിവസങ്ങള്‍ പട്ടിണി കിടന്നതിന് ശേഷമാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മോഷണം കൈയോടെ പിടികൂടുകായും യാതൊരു ദയയും കാണിക്കാതെ ഭീകരര്‍ യുവാവിന്റെ കൈ വെട്ടിമാറ്റുകയുമായിരുന്നു. 'റാക്കാ സിറ്റിയില്‍ മോഷ്ടാവിന് കിട്ടിയ ശിക്ഷ' എന്ന പേരില്‍ കൈ അറുത്ത് മാറ്റുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ഒരു കൂട്ടം ആള്‍ക്കാര്‍ക്കിടയില്‍ നിര്‍ത്തി കൈ വെട്ടിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
പിടിയിലായ മോഷ്ടാവിന്റെ വലതു കൈ മരം കൊണ്ട് നിര്‍മിച്ച ഡെസ്‌കില്‍ പിടിച്ച് വയ്ക്കുകയും ഭീകരരില്‍ ഒരാള്‍ ഇയാളുടെ കൈ വെട്ടുകയുമായിരുന്നു. മോഷ്ടാക്കള്‍ക്ക് ഷ്രിയ നിയമം അനുസരിച്ചുള്ള ശിക്ഷയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് നടപ്പാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha