മാലിയില്‍ യുഎന്‍ ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരിക്കേറ്റു

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെ താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സമാധാനസേനയിലെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ മാലിയിലെ കിദലിലാണ് സംഭവം. ഗിനിയയില്‍നിന്നുള്ള സമാധാന സേനാംഗങ്ങളാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിനു പിന്നില്‍ ഏതു തീവ്രവാദി ഗ്രൂപ്പാണെന്നു വ്യക്തമല്ല. ഇസ്‌ലാമിക് തീവ്രവാദികള്‍ സജീവമായ രാജ്യങ്ങളിലൊന്നാണ് മാലി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha