അഫ്ഗാനിസ്ഥാന്‍ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

അഫ്ഗാനിസ്ഥാന്‍ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഹൊറാത് പ്രവശ്യാ ഗവര്‍ണര്‍ സയിദ് ഫാസുല്ല വാഹിദിനെയാണ് അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയത്. ബ്രിട്ടനിലേക്ക് പോകുന്നതിന് ഇസ്ലാമാബാദില്‍ കുടുംബത്തോടൊപ്പം എത്തിയ ഇദ്ദേഹത്തെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കൊച്ചുമകനൊപ്പം റസ്റ്ററന്റില്‍ എത്തിയ സയിദിനെ ഒരു സംഘം ആളുകള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. രണ്ടു വാഹനങ്ങളിലായാണ് അഞ്ജാത സംഘം എത്തിയത്. ഇസ്ലാമാബാദിലെ എഫ് സെവന്‍ സെക്ടറില്‍ ഗസ്റ്റ് ഹൗസില്‍ കഴിയുകയായിരുന്നു സയിദും കൂടുംബവും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷം തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha