അഫ്ഗാന്‍ പ്രസിഡന്റിന് ആശംസ: മോഡിയുടെ അബദ്ധം വൈറലായി

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ട്വീറ്റ് വൈറലായി. മോഡിക്ക് പറ്റിയ അബദ്ധമാണ് ട്വീറ്റ് വൈറലാകാന്‍ കാരണം.
ഇന്നലെയാണ് ഘാനിക്ക് ആശംസ നേര്‍ന്നുകൊണ്ട് മോഡി ട്വീറ്റ് ചെയ്തത്. എന്നാല്‍ തൊട്ടുപിന്നാലെ ഘാനിയുടെ മറുപടിയും വന്നു. തന്റെ പിറന്നാള്‍ ഇന്നല്ല, മെയ് 19നാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം മോഡിയുടെ ആശംസ സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മോഡിക്ക് പറ്റിയ അബദ്ധം ട്വിറ്ററില്‍ തരംഗമായി.
മോഡിയെ കളിയാക്കിയും പ്രതിരോധിച്ചും നിരവധി ട്വീറ്റുകളാണ് പ്രചരിച്ചത്. എന്നാല്‍ അഷ്‌റഫ് ഘാനിയുടെ പിറന്നാള്‍ ഫെബ്രുവരി 12 എന്നാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇതുകണ്ടാകും മോഡി ട്വീറ്റ് ചെയ്തതെന്നാണ് അദ്ദേഹത്തെ പ്രതിരോധിക്കുന്നവര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha