12-ാം വയസില്‍ ലൈംഗിക തൊഴിലാളി; 43,000 തവണ പീഡിപ്പിക്കപ്പെട്ടു; നാല് വര്‍ഷത്തെ ജീവിതം വിവരിച്ച് യുവതി

എല്ലാവര്‍ക്കും കാര്യം കാണാന്‍ ഞങ്ങളെ വേണം അതു കഴിഞ്ഞാല്‍ അവര്‍ തന്നെ പരിഹസിക്കും, പുച്ഛിക്കും. ഞങ്ങളെപ്പോലെ ചിലര്‍ ഇങ്ങനെ നടക്കുന്നതുകൊണ്ടാണ് ആവശ്യക്കാര്‍ നിങ്ങളുടെ വീട് തിരഞ്ഞ് വരാത്തത്. ഇത് ഞങ്ങളുടെ ജോലി സമൂഹത്തിനെന്തുകാര്യം കര്‍ല ചോദിക്കുന്നു.
മെക്‌സിക്കൊസിറ്റി തിരക്കേറിയ സെക്‌സ് വര്‍ക്കര്‍ സംസാരിക്കുന്നു. 12ാം വയസില്‍ ലൈംഗിക തൊഴിലാളി ആകേണ്ടിവന്ന കര്‍ല ജസിന്റൊയുടെ ജീവിതം ഉറ്റവരുടെ ചതിയുടെ ബാക്കിപത്രമാണ്.12-ാം വയസില്‍ ബന്ധുക്കള്‍ തന്നെ നിര്‍ബന്ധിച്ച് കര്‍ലയെ ലൈംഗിക തൊഴിലാളിയാക്കുകയായിരുന്നു. നാല് വര്‍ഷത്തിനിടെ 43,200 തവണയാണ് കര്‍ല പീഡിപ്പിക്കപ്പെട്ടത്. ഒരു ദിവസം 30 പ്രാവശ്യം കര്‍ല പീഡിപ്പിക്കപ്പെട്ടു. ഇതിനിടെ 15ാം വയസില്‍ കൂട്ടിക്കൊടുപ്പുകാരന്റെ കുഞ്ഞിന് അവര്‍ ജന്മം നല്‍കി.
പീഡനത്തെ എതിര്‍ത്തതിന് കൂട്ടിക്കൊടുപ്പുകാരുടെ അടിയും അസഭ്യം വിളിയും സ്ഥിരമായിരുന്നെന്ന് കര്‍ല പറയുന്നു. രാവിലെ പത്ത് മണി മുതല്‍ അര്‍ധരാത്രി വരെ ജോലിചെയ്യാന്‍ യുവതി നിര്‍ബന്ധിതയായി.
അഞ്ചാം വയസില്‍ ബന്ധുക്കളില്‍ ഒരാള്‍ ലൈംഗികമായി തന്നെ പീഡിപ്പിച്ചിരുന്നെന്നും അര്‍ല പറയുന്നു. 12ാം വയസില്‍ തന്നെ മെക്‌സിക്കൊ സിറ്റിയിലേക്ക് കൊണ്ടു പോകാമെന്ന് 22കാരനായ ഒരുയുവാവ് പറയുകയും. എന്നാല്‍ തന്നെ അയാള്‍ കൂട്ടിക്കൊണ്ട് പോവുകയും പിന്നീട് ലൈംഗിക തൊഴിലാളിയാകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് കര്‍ല പറയുന്നു. ആ നിലയില്‍ നിന്നും തനിക്ക് പിന്നീട് രക്ഷപെടാനായില്ലെന്നും അവര്‍ പറയുന്നു.
താന്‍ കരയുമ്പോള്‍ പലപ്പോഴും പല ആണുങ്ങളും തന്നെ നോക്കി ചിരിക്കുമായിരുന്നു. താന്നെ പല സിറ്റികളിലേക്കും ഹോട്ടലുകളിലേക്കും വീടുകളിലേക്കും ലൈംഗിക തൊഴിലിനായി പോകേണ്ടി വന്നു. 2008ല്‍ മനുഷ്യക്കടത്ത് നിരോധന ഓപ്പറേഷനിലൂടെയാണ് കര്‍ല രക്ഷപെട്ടത്. ഇപ്പോള്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ച ലൈംഗിക തൊഴിലിനെതിരെ ബോധവത്കരണം നടത്തുകയാണ് കര്‍ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha