വിഷം തുപ്പിയ അഫ്രീദിയെ തലയിലേറ്റി മലയാളികൾ..ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം.. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ്..

താരാരാധനയൊക്കെ നല്ലതാണ് . പക്ഷെ ഒരു സ്നേഹവും സ്വന്തം രാജ്യത്തിനപ്പുറം ആകരുതെന്ന് മാത്രം . പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ഒരു ചടങ്ങില്‍ അതിഥികളായി എത്തിയത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കുന്നു. ഈ നീക്കം മലയാളികളെ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണ് .
മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ നടത്തിയ ചടങ്ങാണ് വിവാദമായി മാറുന്നത്. പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമ്പോഴാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നേരത്തെ പറഞ്ഞുറപ്പിച്ച് വന്നതായിരുന്നില്ല അവര്‍. പഹല്‍ഗാമിന്റെ മുറിപ്പാട് ഉണ്ടായിട്ടും അത് മറന്ന് അവരെ വേദിയിലേക്ക് എത്തിക്കുകയായിരുന്നു.ഏപ്രില്‍ 22 ന്പാക് പിന്തുണയുള്ള ഭീകരര്‍ 26 നിരപരാധികളെ കൊല ചെയ്ത പഹല്‍ഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ '
ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്ന്' അഫ്രീദി കളിയാക്കിയിരുന്നു. പാക്കിസ്ഥാനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ തന്നെയാണെന്നായിരുന്നു ഷാഹിദ് അഫ്രീദി ആരോപിച്ചത്. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യന്‍ സൈനികന്‍ പോലും വന്നില്ലെന്നും സ്വന്തം ജനങ്ങളെ കൊന്നിട്ട്,
പഴി പാകിസ്ഥാനുമേല്‍ ചുമത്തുകയാണ് ഇന്ത്യയെന്നും അഫ്രീദി ആരോപിച്ചിരുന്നു. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു. 'എല്ലാം ബോളിവുഡ് പോലെയാക്കരുത്. ആദ്യം അമ്പരന്നെങ്കിലും അവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ ചിന്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. ഇവരെയാണ് വിദ്യാസമ്പന്നരായ ആളുകളെ പറയുന്നത്' അഫ്രീദി പ്രതികരിച്ചത് ഇങ്ങനെയാണ്.ഇത്തരമൊരു ഇന്ത്യാ വിരുദ്ധത പ്രചരിപ്പിച്ച വ്യക്തിയെയാണ് മലയാളി കൂട്ടായ്മ ആദരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം എല്ലാ മാധ്യമങ്ങളും ഇത് വാർത്തയാക്കുകയാണ് .
https://www.facebook.com/Malayalivartha


























