മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..

ഹമാസ് മിലിട്ടറി വിങ് കമാൻഡറുമായ മുഹമ്മദ് സിൻവാർ കഴിഞ്ഞിരുന്ന ഒരു ബങ്കർ തകർക്കപ്പെട്ടതായി വാർത്തകൾ വന്നത്. ഈ ആക്രമണത്തിൽ സിൻവർ കൊല്ലപ്പെട്ടെന്ന് വാർത്തകളുണ്ടായെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടത് മെയ് 31-ന് മാത്രമാണ്.മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.ഇക്കഴിഞ്ഞ മേയ് 14-ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. എന്നാല്‍, ഇയാള്‍ മരിച്ചുവോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന (ഐഡിഎഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിലവിൽ ഐഡിഎഫ് തരുന്ന വിവരങ്ങള്‍ മാത്രമാണ് ഈ വ്യോമാക്രമണം സംബന്ധിച്ച് ലഭ്യമായിട്ടുള്ളത്. ഹമാസ് ഇപ്പോഴും സിൻവാറിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ല.ഇസ്രായേൽ തുടർച്ചയായി നടത്തി വരുന്ന ഒരു ആരോപണമാണ് ഹമാസ് ആശുപത്രികളെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കവചമായി ഉപയോഗിക്കുന്നു എന്നത്. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ താഴെ പ്രത്യേകം നിര്‍മിച്ച ഭൂഗര്‍ഭനിലയത്തിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ അടക്കമുള്ളവരുടെ താവളമെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
അതി സങ്കീര്‍ണമായ തുരങ്കപാതകൾ പിന്നിട്ടാലാണ് കേന്ദ്രത്തിലേക്കെത്തുക. ഭൂഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു.
https://www.facebook.com/Malayalivartha