എന്താണ് യുക്രൈന്റെ നീക്കം.. സെലെൻസ്കിയുടെ വാശിപ്പുറത്താണ് റഷ്യ സമാധാന ചർച്ചകൾക്ക് മുതിർന്നത് തന്നെ...സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയാണ്..

എന്താണ് യുക്രൈന്റെ ഭാവി നീക്കം..? നീണ്ട ഒന്നര വര്‍ഷത്തെ പദ്ധതി നടപ്പിലായതിന്റെ ആഹ്ലാദവും അതേസമയം ഭീതിയും യുക്രെയ്‌ന് നല്ലപോലെ ഉണ്ട്. അടിച്ച അതേ രീതിയില്‍ തന്നെ റഷ്യ തിരിച്ചടിച്ചാല്‍ അന്ന് യുക്രെയ്ന്‍ എന്ന രാജ്യത്തിന്റെ അന്ത്യമായിരിക്കും. കൂട്ടിന് കാര്യമായ പ്രബല ശക്തികളൊന്നും കാര്യമായി ഉണ്ടികില്ലെന്ന് ഉറപ്പുണ്ടായിട്ടും ഈ കടന്നകൈക്ക് യുക്രെയ്ന്‍ മുതിര്‍ന്നു എന്നുള്ളതാണ് ലോകത്തെ ഞെട്ടിച്ചത്.
18 മാസത്തോളമായി യുക്രെയ്ന്‍ ആസൂത്രണം ചെയ്ത ഒരു ദൗത്യമായിരുന്നു ഓപ്പറേഷന്‍ സ്പൈഡേഴ്സ് വെബ്. യുക്രെയ്ന്‍ റഷ്യയുടെ നിരവധി വ്യോമതാവളങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്.യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയെന്ന യുക്രെയ്ൻ നേതാവ് വൊളോഡിമിർ സെലെൻസ്കിയുടെ വാശിപ്പുറത്താണ് റഷ്യ സമാധാന ചർച്ചകൾക്ക് മുതിർന്നത് തന്നെ.
പക്ഷെ അത് തങ്ങളുടെ ആവശ്യമാണെന്നത് മറന്ന് യുക്രെയ്ൻ കാണിച്ച് കൂട്ടുന്ന പരാക്രമങ്ങൾ യുക്രെയ്ന് തന്നെ ഇപ്പോൾ പണിയായിരിക്കുകയാണ്. ഇപ്പോൾ ഉക്രൈൻ അടങ്ങുന്നില്ല ഓപ്പറേഷന്‍ സ്പൈഡര്‍ വെബിന് തൊട്ടു പിന്നാലെ റഷ്യക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി യുക്രൈന്‍. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കെര്‍ച്ച് ബ്രിഡ്ജാണ് അണ്ടര്‍ വാട്ടര്‍ സ്ഫോടനത്തിലൂടെ തകര്‍ത്തത്. റഷ്യയുടെ ഉള്ളില്‍ കയറി അനേകം വിമാനങ്ങള്‍ തകര്‍ത്തതിന്റെ പിന്നാലെയുള്ള അട്ടിമറി വീണ്ടും പുട്ടിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സ്ഫോടനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.പാലത്തിലൂടെയുള്ള ഗതാഗതം റഷ്യ നിരോധിച്ചിട്ടുണ്ട്. അതേസമയം പാലം തകര്‍ത്തതടക്കമുള്ള വിഷയങ്ങള്‍ റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയാണ്. റഷ്യയെയും ക്രിമിയന്‍ ഉപദ്വീപിനെയും ബന്ധിപ്പിക്കുന്ന റോഡ്, റെയില്‍ പാലത്തില്‍ ജലനിരപ്പിന് താഴെയാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുക്രൈന്റെ എസ്. ബി. യു സുരക്ഷാ വിഭാഗം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha