ഇറാന്റെ തുരങ്ക ഫാക്ടറിൽ ഇസ്രായേലിൻറെ വെടിക്കെട്ട്..! ബെയ്റൂട്ടിൽ താണ്ഡവം..! കത്തിയെരിഞ്ഞു...!

ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വന്നതിന് ശേഷം ഇസ്രായേലില്‍ നി്ന്നും കാര്യമായ ആക്രമണം ലെബനനില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇസ്രായേല്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ശ്തീമഴ പെയ്യിച്ച ആക്രണമം നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ബോംബുകള്‍ പതിച്ചത്. ഹിസ്ബുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു എന്ന സംശയത്തിലാണ് ആക്രമണം നടത്തിയത്.
നഗരത്തില്‍ വിവിധ ഇടങ്ങളിലായി ആയിരക്കണക്കിന് ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ ഹിസ്ബുള്ള ശ്രമിക്കുന്നുണ്ടെന്നും ഇതിന് ഇറാനിലെ ഗ്രൂപ്പുകളുടെ സഹായം ലഭിച്ചുവെന്നുമാണ് ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഹിസ്ബൂള്ളയുടെ 127ാം യൂണിറ്റ് ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നും ഐഡിഎഫ് ആവകാശപ്പെട്ടു. ഹിസ്ബുള്ള ഇറാനെ ഡ്രോണുകള്‍ ഉപയോഗിച്ച്ു ആക്രമിക്കുന്നത് തുടക്കത്തിലേ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് അവരുടെ അവകാശവാദം.
ബെയ്റൂട്ടിലെ യുഎവി ഫാക്ടറികള്‍ 'ഇസ്രായേലിനും ലെബനനും തമ്മിലുള്ള ധാരണകളുടെ ലംഘനമാണ്' എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്ന്. 'ഇസ്രായേല്‍ രാജ്യത്തിനും അതിന്റെ സിവിലിയന്മാര്‍ക്കും നേരെ ഉയര്‍ത്തുന്ന എല്ലാ ഭീഷണികള്‍ക്കെതിരെയും ഐഡിഎഫ് പ്രവര്‍ത്തിക്കും, കൂടാതെ ഹിസ്ബുള്ള തീവ്രവാദ സംഘടന പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തടയും' എന്നും അവര്‍ വ്യക്തമാക്കി.
ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാത്രി നടന്ന ആക്രമണം ഇസ്രായേലില്‍ തീമഴ പെയ്യിക്കുന്നതാണ്. ആക്രമണം നടത്തുന്ന സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.
ബെയ്‌റൂട്ടിലെ ദഹിയയിലാണ് ആക്രമം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ആക്രമണം നടക്കുന്നതിന് മുമ്പായി തന്നെ പ്രദേശത്തു നിന്ന ആളുകള്‍ ഒഴിഞ്ഞു പോയി. ആക്രമണം ഭീതിവിതച്ചതോടെ നാട്ടുകാരും കടുത്ത സമ്മര്‍ദ്ദത്തിലാണ്. അതേസമയം വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ലെബനനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത് ഇസ്രായേലിന്റെ ഭാഗത്തു നിന്നുമാണ്. അത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഹിസ്ബുള്ള പറയുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടുമൊരു യുദ്ധത്തിന് സാധ്യത പോലും തള്ളിക്കളയാന് കഴിയില്ല. നേരത്തെ ഗാസയില്‍ ഇസ്രയേല്‍ യുദ്ധം പുനരാരംഭിച്ചതിന് പിന്നാലെയാണ് ലെബനനുമായും സംഘര്‍ഷം കനക്കുന്നത്. തെക്കന്‍ ലെബനനിലെ രണ്ട് പട്ടണങ്ങളില്‍ ഇസ്രയേല്‍ പീരങ്കി ആക്രമണം അടക്കം നടത്തി. 14 മാസം നീണ്ടുനിന്ന ഇസ്രയേല്‍ ഹിസ്ബുല്ല ഏറ്റുമുട്ടലുകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് കഴിഞ്ഞ നവംബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ലെബനന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു.
ദക്ഷിണ ലെബനനില്‍ ആയുധങ്ങളടക്കമുള്ള ഹിസ്ബുല്ലയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറണമെന്നുമായിരുന്നു വെടിനിര്‍ത്തലിലെ ധാരണ. എന്നല്‍ ലെബനന്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ആക്രമണത്തിന് തയ്യാറെടുക്കുന്നതാണ് തിരിച്ചടിക്ക് ഇസ്രായേലിനെ പ്രേരിപ്പിച്ചത്.
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സര്‍ക്കാറിന്റെ തുടക്കത്തില്‍ അടയും ചക്കരുയും പോലയായിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യവസായി ഇലോണ്‍ മസ്‌ക്കും തമ്മില്‍ അടിച്ചു പരിഞ്ഞു. ഡോജിന്റെ തലപ്പത്ത് നിന്നും മസ്‌ക്ക് സ്ഥാനമൊഴിഞ്ഞ ശേഷം ഇരുവരും തമ്മില്‍ തമ്മില്‍ വാക്കുതര്‍ക്കം മുറുകിയിരിക്കയാണ്. ഇരുവരും തമ്മില്‍ പരസ്യമായി പ്രതികരിച്ചു തുടങ്ങിയതോടെ കാര്യങ്ങല്‍ കൈവിട്ടു പോയിരിക്കയാണ്.
ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തെ ചൊല്ലി ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. 'നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള ഏറ്റവും നല്ല എളുപ്പവഴി മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കരാറുകളും സബ്സിഡികളും അവസാനിപ്പിക്കുകയെന്നതാണ്.' ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികള്‍, നികുതി ഇളവുകള്‍ എന്നിവ വഴി ലഭിച്ചത് 38 ബില്യന്‍ ഡോളറാണ്. ഇത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. മസ്‌കുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇനി തുടരുമോ എന്ന് സംശയമാണെന്നും മസ്‌കില്‍ താന്‍ നിരാശനാണ്, വൈറ്റ് ഹൗസില്‍ നിന്ന് പിരിയാന്‍ നിര്‍ദേശിച്ചെന്നുമാണ് ട്രംപ് നിലവില്‍ പറയുന്നത്.
നേരത്തെ ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്‌ക് പടിയിറങ്ങിയിരുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോയത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്‌ക് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്. എന്നാല്‍ ഇരുവരും തമ്മിലുള്ള രൂക്ഷമായ പ്രശ്‌നം ലോകം ചര്‍ച്ച ചെയ്തു.
'ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് മിഷന്‍ കാലക്രമേണ ശക്തിപ്പെടും. അത് സര്‍ക്കാരിന്റെ രീതിയായി മാറും'- മസ്‌ക് എക്സില്‍ കുറിച്ചു.
ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ പടിയിറക്കം. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവുകള്‍ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാല്‍ സര്‍ക്കാരിന്റെ അധിക ചെലവ് നിയന്ത്രിക്കാന്‍ ആവിഷ്‌കരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ പ്രവര്‍ത്തന ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്‌ക് ആഞ്ഞടിച്ചു. ബില്‍ നിരാശാജനകമാണെന്നും യുഎസ് ഗവണ്‍മെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്‌ക് വിമര്‍ശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുള്‍ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാന്‍ പറ്റൂ എന്നും മസ്‌ക് പറഞ്ഞു.
ഇതിനിടെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അടക്കം മസ്‌ക്ക് ലൈക്കടിച്ചിട്ടുണ്ട്. ഇതോടെ വിവാദം ആളിക്കത്തുന്ന അവസ്ഥയാണ്. ജെഫ്രി എപ്‌സിന്റെ ലൈംഗിക ആരോപണ ഡയറിയില്‍ ട്രംപിന്റെ പേരുണ്ടെന്നാണ് മസക്ക് ആരോപിക്കുന്നത്. ട്രംപ് - മസ്‌ക് ബന്ധം വഷളായതോടെ അത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. 15,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. അതേസമയം, തന്റെ കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യാനുളള നടപടികള്‍ സ്‌പെയ്‌സ് എക്‌സ് ഉടന്‍ ആരംഭിക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.
ട്രെയിൻ സ്ലോ ചെയ്ത് പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ചിട്ടു; ഇറങ്ങാൻ തിക്കും തിരക്കുംകൂട്ടി യാത്രക്കാർ; ഒരാൾ എതിർവശത്തെ വാതിലിലൂടെ ഇറങ്ങാൻ ശ്രമിച്ചതും അബദ്ധം; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ണ് പൊത്തി; തല അനക്കാൻ പറ്റാത്ത അവസ്ഥയിൽ യുവാവ്; ഒരിക്കലും ഇത്തരം എളുപ്പ വഴികൾ സ്വീകരിക്കരുതെന്നും ഉപദേശം!
https://www.facebook.com/Malayalivartha