Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങൾ തകര്‍ത്ത് ഇസ്രായേല്‍ സേന; തുരങ്കങ്ങളിലേക്ക് അതിമാരകമായ വിഷപ്പുക അടിക്കാൻ ഇസ്രായേല്‍ സൈന്യം

09 JUNE 2025 02:30 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ അവരുടെ ഒളിയാക്രമണത്തിന് ഒരുക്കിയ വന്‍  തുരങ്കങ്ങള്‍ അവരുടെ അന്ത്യത്തിന് വഴിയൊരുക്കുകയാണ്. ആശുപത്രികള്‍ക്കും ആരാധാനാലയങ്ങള്‍ക്കും അടിയില്‍വരെ ഹമാസുകള്‍ ഒരുക്കിയ തുരങ്കങ്ങളോരോന്നും ഇസ്രായേല്‍ സേന ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

അയ്യായിരത്തോളം ഹമാസ് ഭീകരര്‍ വിവിധ തുരങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.  തുരങ്കങ്ങളിലേക്ക് അതിമാരകമായ  വിഷപ്പുക അടിക്കാനും  വെള്ളം നിറയ്ക്കാനുമുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സൈന്യം. സാധാരണ പലസ്തീന്‍ പൗരന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഹമാസുകള്‍ ഇസ്രായേലിനെതിരെ നടത്തുന്ന കരുനീക്കം ഇനി അനുവദിക്കില്ലെന്നും ഇത്രയേറെ പേര്‍ കൊല്ലപ്പെടാന്‍ കാരണമായത് ഹമാസുകളുടെ തുരങ്കവാസമാണെന്നും ബഞ്ചമിന്‍ നെതന്യാഹു പറയുന്നു. ചെറുതും വലുതുമായ അന്‍പതിലേറെ തുരങ്കങ്ങളുള്ളതായി ഇസ്രായേല്‍ സൈന്യം സംശയിക്കുന്നു.

ഗാസയില്‍  സൈനിക നടപടിക്കിടെ ഹമാസ് ഭീകരരുടെ പുതിയൊരു വലിയ തുരങ്കം ഇസ്രായേല്‍ സൈന്യം ഇന്നലെ  കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളില്‍ നിന്ന് ആയുധശേഖരവും  നിരവധി പ്രധാന ജിഹാദി രേഖകളും കണ്ടെടുത്തതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.  ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലെ യൂറോപ്യന്‍ ആശുപത്രിക്ക് കീഴില്‍ കണ്ടെത്തിയ ഈ ഭൂഗര്‍ഭ തുരങ്കത്തിന്റെ വീഡിയോ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിടുകയും  ചെയ്തിട്ടുണ്ട്.

ഇതേ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച ഒരു തുരങ്കത്തില്‍ നിന്നാണ് ഹമാസ് തീവ്രവാദികള്‍ അവരുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും ആശുപത്രികളെയും സാധാരണ പലസ്തീനികളെയും  കവചങ്ങളായി ഉപയോഗിച്ച് ഹമാസ് ഭീകരര്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ നടത്തുന്നതായി  ഇസ്രായേല്‍ സൈന്യം ഇന്നലെയും ആവര്‍ത്തിച്ചു.  

ഇന്നലെ കണ്ടെടുത്ത തുരങ്ക പാത ഹമാസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരികയാണെന്നും ഇസ്രായേല്‍ പ്രതിരോധസേന  പറയുന്നു.   ഭീകര ആവശ്യങ്ങള്‍ക്കായി ഗാസയിലെ ആശുപത്രികളെ ഹമാസ് തീവ്രവാദികള്‍  ഇപ്പോഴും  ചൂഷണം ചെയ്യുകയാണ്. ഇന്നലെ കണ്ടെത്തിയ  പ്രത്യേക തുരങ്കത്തിനുള്ളില്‍ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനമുള്ള ഹമാസ് ഭീകരരുടെ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം ഉണ്ടായിരുന്നുവെന്നും  അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും രഹസ്യ രേഖകളും ഭൂപടങ്ങളും കണ്ടെടുത്തതായും ഇസ്രായേല്‍ പറയുന്നു. തുരങ്കത്തിനുള്ളില്‍ സിസിടിവിയും നിരീക്ഷണ സംവിധാനവും ഉണ്ടായിരുന്നു.
 

ഇസ്രയേലുമായുള്ള അതിര്‍ത്തിക്ക് സമീപം വടക്കന്‍ ഗാസയില്‍ മറ്റൊരു വന്‍തുരങ്കം അടുത്തയിടെ ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. നാല് കിലോമീറ്ററിലധികം ദൂരമുള്ള  തുരങ്കത്തിന്റെ ചില പ്രദേശങ്ങള്‍ ഏകദേശം 50 മീറ്ററോളം ഭൂമിക്കടിയിലേക്കുള്ളതായും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ളതായും ഇസ്രയേല്‍ സേന വ്യക്തമാക്കി.  ഇസ്രയേല്‍ അതിര്‍ത്തിക്ക് 400 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു ഈ തുരങ്കം അവസാനിച്ചിരുന്നത്. നൂറു കണക്കിന്  ശാഖകളും ജങ്ഷനുകളും ഉള്ള  തുരങ്കത്തില്‍ വൈദ്യുതി കണക്ഷനും മറ്റു ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാരുന്നു. മാത്രവുമല്ല  തുരങ്കത്തിന്റെ ചില ഭാഗങ്ങളില്‍ സ്ഫോടനം ചെറുക്കാന്‍ സാധിക്കുന്ന വലിയ കവാടങ്ങളും ഇസ്രായേല്‍ കണ്ടെത്തി. ഹമാസിന്റെ വടക്കന്‍ കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാറിന്റേയും സഹോദരന്‍ യഹിയ സിന്‍വാറിന്റേയും നേതൃത്വത്തിലാണ് ഈ തുരങ്കങ്ങളുടെ നിര്‍മാണം പത്തു വര്‍ഷംകൊണ്ട്  നടത്തിയത്. ഇരുവരെയും അടുത്തയിടെ ഇസ്രായേല്‍ സൈന്യം ബോംബിംങ്ങിലൂടെ കൊലപ്പെടുത്തിയിരുന്നു.

മുതിര്‍ന്ന ഹമാസ് കമാന്‍ഡറുടെ വീടിന്റെ അടിയില്‍ പിരിയന്‍ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ മറ്റു തുരങ്കം ആറു മാസം മുന്‍പ് ഇസ്രായേല്‍ കണ്ടെത്തിയിരുന്നു. ഹമാസ് തുരങ്കങ്ങളുടെ വലിപ്പവും ഗുണനിലവാരവും ആസൂത്രണവും തങ്ങളെ ഞെട്ടിച്ചെന്നുമാണ്  ഇസ്രായേലി, യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹമാസ് നേതാക്കള്‍ക്ക് കാര്‍ ഓടിച്ചുപോവാന്‍ മാത്രം വലിപ്പമുള്ളവയായിരുന്നു ഈ തുരങ്കങ്ങള്‍. ഗാസയിലെ ഒരു ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ളതായാണ് കണ്ടെത്തിയത്.
ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന് തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പുറത്തു നിന്ന് നോക്കിയാല്‍ ഇവ കണ്ടെത്തുക ദുഷ്‌കരമാണ്. 

ഇസ്രായേലിന്റെ ചാര ഉപകരണങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും പോലും ഇത് കണ്ടെത്തുക എളുപ്പമല്ല.  ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ ഇസ്രായേല്‍ സൈന്യം അടുത്തയിടെ  പിടിച്ചെടുത്തിട്ടുണ്ട്. ചില  തുരങ്കങ്ങളുടെ വലിപ്പം 250 മൈല്‍ വരുമെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നത്. തുരങ്കങ്ങളിലേക്ക് ഇറങ്ങാന്‍ 5,700 വഴികളുണ്ടെന്നും ഇസ്രായേല്‍ പറയുന്നു.ഗാസയെ ഒരു സമ്പൂര്‍ണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വര്‍ഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂര്‍ണമായും ഉപയോഗിച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അഭിപ്രായം. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും ഇല്ലാതാകണമെങ്കില്‍  തുരങ്കങ്ങള്‍ പൂര്‍ണമായി  തകര്‍ക്കണമെന്നാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇനിയുള്ള  ദിവസങ്ങളില്‍ തുരങ്കളിലേക്ക് വിഷപ്പുക കയറ്റാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍ സേന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends