ഹമാസ് തീവ്രവാദിപ്രസ്ഥാനത്തില്‍ ഇനിയും മുപ്പതിനായിരം പേര്‍ കൂടി അവശേഷിക്കുന്നു; ഹമാസിന്റെ അന്‍പതോളം തുരങ്കങ്ങളില്‍ വിഷപ്പുകയും വെള്ളവും നിറയ്ക്കാന്‍ ഇസ്രായേല്‍

ഹമാസിന്റെ അന്‍പതോളം തുരങ്കങ്ങളില്‍ വിഷപ്പുകയും വെള്ളവും നിറയ്ക്കാന്‍ ഇസ്രായേല്‍ തയാറായിരിക്കെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവരുന്നു. ഹമാസ് തീവ്രവാദിപ്രസ്ഥാനത്തില്‍ ഇനിയും മുപ്പതിനായിരം പേര്‍ കൂടി അവശേഷിക്കുന്നുണ്ടെന്നും അവരേറെയും അന്‍പതോളം തുരങ്കങ്ങളിലായി ഒളിച്ചുപാര്‍ക്കുന്നതുമായ വിവരമാണ് ഇസ്രായേല്‍ കണ്ടെത്തിയിരിക്കുന്നത്. ഗാസയിലെ എല്ലാ ആശുപത്രികളുടെയും അടിയില്‍ ഒരു തുരങ്കമുണ്ടെന്നും ചില ആശുപത്രികള്‍ തുരങ്കങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് വ്യക്തമാക്കുന്നു. ആശുപത്രികള്‍ക്കു നേരേ ആക്രമണം ഉണ്ടാകില്ലെന്ന കരുതലിലാണ് ഹമാസ് ആശുപത്രികളെ ബന്ധിച്ച് തുരങ്കങ്ങള്‍ പണിതുകൂട്ടിയത്.
യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന തീവ്രവാദികള്‍ക്ക് ചികിത്സ നല്‍കാനായി മാത്രം ചില തുരങ്കങ്ങള്‍ പ്രവര്‍ത്തിക്കുന്നതുണ്ട്. ഒന്നര വര്‍ഷത്തെ പോരാട്ടത്തില്‍ ഹമാസിന്റെ പതിനായിരം തീവ്രവാദികളും നൂറോളം നേതാക്കളും കൊല്ലപ്പെട്ടിട്ടു കഴിഞ്ഞു. ശേഷിക്കുന്ന മുപ്പതിനായിരം പേരെ വിഷപ്പുക കയറ്റിയും വെള്ളം നിറച്ചും ഉന്‍മൂലനം ചെയ്യാനാണ് ഇസ്രായേല്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുപ്പത് വര്‍ഷം മുന്‍പ് ഇറാന്റെ സാങ്കേതിക വിദ്യയിലും സാമ്പത്തിക സഹായത്തിലുമാണ് ഈ തുരങ്കങ്ങളേറെയും പണികഴിപ്പിച്ചത്. ഇസ്രായേല്‍ ആശുപത്രികളില്‍ ബോംബുവര്‍ഷം നടത്തുന്നത് തുരങ്കങ്ങളില്‍ പാര്‍ക്കുന്ന ഹമാസുകളെ ലക്ഷ്യമാക്കിയാണ്.
ഗാസയില്‍ ഒരു ആശുപത്രിയ്ക്ക് താഴെ പണിത തുരങ്കത്തിനുള്ളിലാണ് ഹമാസ് ഭീകരനേതാവ് മുഹമ്മദ് സിന്‍വാര്‍ മുന്‍പ് താമസിച്ചിരുന്നത്. മുപ്പത് സെക്കന്റുകള്‍ക്കുള്ളില്‍ 50 ബോംബുകള്‍ ഇട്ടാണ് ഇസ്രയേല്‍ സൈന്യം മുഹമ്മദ് സിന്‍വാര്‍ എന്ന കൊടുംഭീകരനെ വധിച്ചത്. ഈ തുരങ്കത്തിനുള്ളിലാണ് ഹമാസിന്റെ കണ്‍ട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഇസ്രയേല്‍ കണ്ടെത്തിയിരുന്നു. ഹമാസ് കാര്യങ്ങള്‍ ആസൂത്രണം ചെയ്ത മുഹമ്മദ് ഷബാനയെയും മുഹമ്മദ് സിന്‍വാറിനൊപ്പം ഇത്തരത്തില്‍ തുരങ്കം തകര്‍ത്താണ് ഇസ്രായേല്‍ വധിച്ചത്.
ഹമാസിന്റെ ഗാസയിലെ ഉയര്‍ന്ന നേതാവായ യാഹ്യ സിന്‍വറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വാറാണ് ഹമാസിന്റെ സൈനിക കരുനീക്കങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ജ്യേഷ്ഠന്‍ യാഹ്യ സിന്‍വാറിനെ 2024 ഒക്ടോബറില്‍ ഇസ്രയേല്‍ വധിച്ചിരുന്നു. ഹമാസിനെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ ഗാസ വളഞ്ഞ് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുമ്പോഴും, അത്രയെളുപ്പം ഹമാസുകളെ പൂര്‍ണമായി ഉന്‍മൂലനം ചെയ്യാന്‍ ഇസ്രായേലിന് സാധിക്കുന്നില്ല.
മാസങ്ങളോളം ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഹമാസിനു സാധിക്കുമെന്ന സാഹചര്യത്തിലാണ് വിഷപ്പുക എന്ന അറ്റകൈ പ്രയോഗത്തിലേക്ക് ഇസ്രായേല്‍ കടക്കുന്നത്. ഗാസ മുനമ്പില്‍ നൂറുകണക്കിന് കിലോമീറ്ററുകളില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങളും ഇപ്പോഴും ഗാസയുടെ വിവിധ ഭാഗങ്ങളില്‍ സുസജ്ജരായി പോരാടുന്ന മുപ്പതിനായിരം വരുന്ന അംഗങ്ങളുമാണ് പ്രതിരോധത്തില്‍ ഹമാസിന്റെ ആണിക്കല്ല്. ഗാസ നഗരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിന് ഹമാസ് ഇത്രയും കാലം തിരിച്ചടി നല്‍കിയിരുന്നത്.
തുരങ്കങ്ങളില്‍നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും ഇസ്രയേല്‍ സേനയുടെ മുന്നേറ്റം തടയാനായിരുന്നു ഹമാസിന്റെ ശ്രമം. തുരങ്കങ്ങളില്‍നിന്ന് തിടുക്കത്തില്‍ പുറത്തെത്തി ഇസ്രയേല്‍ ടാങ്കുകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ഹമാസ് അതിനു ശേഷം ഞൊടിയിടയില്‍ തുരങ്കങ്ങളിലേക്ക് ഉള്‍വലിയുന്ന തന്ത്രമാണ് പയറ്റുന്നത്. ഇസ്രായേല്‍ സൈന്യത്തിന് ഏറെ ആള്‍നാശമുണ്ടായതും ഇത്തരത്തിലുള്ള മിന്നല്‍ ആക്രമണത്തിലൂടെയാണ്. തുരങ്കങ്ങള്‍ ഏറെയും ഇരുന്നൂറ് മീറ്റര്‍ വരെ താഴ്ചയിലായതിനാല്‍ ഇരുമ്പുകവചമുള്ള അറകള്‍ പൂര്‍ണമായി തകര്‍ക്കുക അസാധ്യമായതോടെയാണ് വിഷപ്പുക അടിക്കാനുള്ള അറ്റകൈ നീക്കം.
വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ ഗാസയ്ക്കടിയില്‍ ഹമാസിന്റെ നേതൃത്വത്തില്‍ സൃഷ്ടിച്ചെടുത്ത ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്ക്, നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളവും ഇരുന്നൂറ് മീറ്റര്‍ വരെ ആഴവും ഉണ്ടെന്നാണ് കണക്കാക്കുന്നത്. 2008ലെ ഗാസ യുദ്ധത്തിന്റെ കാലത്ത് ഹമാസിന്റെ കൈവശമുണ്ടായിരുന്ന റോക്കറ്റുകള്‍ക്ക് പരമാവധി 40 കിലോമീറ്റര്‍ വരെയായിരുന്ന ദൂരപരിധിയെങ്കില്‍, 2021 ആയപ്പോഴേയ്ക്കും 230 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഹമാസ് സ്വന്തമാക്കി. ഇതേറെയും ഇറാനും സിറിയയും നല്‍കിയതായിരുന്നുതാനും.
ഈ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ വ്യാപകമായി മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഭക്ഷണ സാധനങ്ങളും മരുന്നുകളും അടക്കം വന്‍തോതില്‍ സംഭരിച്ചിട്ടുള്ളതായി ഹമാസ് കണ്ടെത്തിയിരുന്നു.
മുപ്പതിനായിരത്തോളം ഹമാസ് സായുധ സംഘാംഗങ്ങള്‍ക്ക് മാസങ്ങളോളം ഇസ്രയേലിനെ പ്രതിരോധിച്ചു നില്‍ക്കാനാകുമെന്ന ഹമാസ് നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിനും അവകാശവാദത്തിനും ബലമേകുന്നത് ഈ ഘടകങ്ങള്‍ തന്നെയാണ്. ഒക്ടോബര്‍ ഏഴിനു രാത്രി നടത്തിയ ആക്രമണത്തിനിടെ പിടികൂടിയ ബന്ദികളെ തുരങ്കളില്‍ അടച്ച് വച്ചു വിലപേശി ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍ പൗരന്‍മാരെ മോചിപ്പിക്കാനായിരുന്നു ഹമാസിന്റെ തന്ത്രം. ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍കാരെ മോചിപ്പിച്ചേ പറ്റൂവെന്ന് ഹമാസ് നിലപാട് വയ്ക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ യാതൊരു അയവും വിട്ടുവീഴ്ചയുമില്ലാതെ ആക്രമണം തുടരുമ്പോള്‍, പലസ്തീന്‍ വംശഹത്യയിലേക്ക് നീങ്ങുകയാണ്. ഇതോടകം അറുപതിനായിരം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒന്നര ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha