മറ്റുള്ളവര്‍ കാണ്‍കെ 20കാരന്റെ പാന്റും അടിവസ്ത്രവും വലിച്ചൂരി 50കാരി

റസ്‌റ്റോറന്റിന്റെ അടുക്കളയില്‍വച്ച് സഹപ്രവര്‍ത്തകനോട് അമ്പതുവയസുകാരിയുടെ ലീലാവിലാസത്തിന് 2.8 മില്യണ്‍ വോണ്‍ (1,79,776.80 രൂപ) പിഴ വിധിച്ച് കോടതി. കൂടാതെ ലൈംഗിക അതിക്രമം തടയുന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഗാങ്‌വോണ്‍ പ്രവിശ്യയിലെ ഒരു റെസ്‌റ്റോറന്റില്‍ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.
റസ്‌റ്റോറന്റിന്റെ അടുക്കളയില്‍വച്ച് ഇരുപതുകാരനോട് തമാശ പറയുകയായിരുന്നു. ഇതിനിടയിലാണ് താന്‍ അബദ്ധത്തില്‍ അങ്ങനെ ചെയ്തതെന്നാണ് സ്ത്രീയുടെ വാദം. എന്നാല്‍ കോടതി ഇത് തള്ളിക്കളഞ്ഞു. ഈ സ്ത്രീക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അവര്‍ പശ്ചാത്താപം പ്രകടിപ്പിച്ചുവെന്നും കോടതി പറഞ്ഞു. സഹപ്രവര്‍ത്തകനോടും മാതാപിതാക്കളോടും ക്ഷമാപണം നടത്താന്‍ ആ സ്ത്രീ മുട്ടുകുത്തി നിന്നിരുന്നുവെന്ന് ജഡ്ജി പറഞ്ഞു.
സംഭവം വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഒരു ചെറിയ തെറ്റിന് ഇത്രയും വലിയൊരു പിഴ നല്‍കരുതായിരുന്നുവെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ 'പിഴ ഒട്ടും അമിതമല്ല. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ തമാശ കാണിക്കുന്നത്? ഇതാണോ തമാശ? ഇത് നിങ്ങള്‍ക്ക് ഒരു തമാശയായി തോന്നുന്നുണ്ടോ? മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ ഇത്' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
https://www.facebook.com/Malayalivartha