വീണ്ടും രക്തകലുഷിതമായി പശ്ചിമേഷ്യ.. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചു.. ഇസ്രയേലും ആക്രമണം തുടരുകയാണ്... ഇസ്രയേലിനെ മുട്ടു കുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാ

വീണ്ടും രക്തകലുഷിതമായ പശ്ചിമേഷ്യ. ലോകം മറ്റൊരു യുദ്ധത്തിനും കൂടി സാക്ഷിയാകാൻ പോകുന്നു. പശ്ചിമേഷ്യയില്‍ അപ്രഖ്യാപിത യുദ്ധം. ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചു. ജെറുസലേമില്‍ വലിയ സ്‌ഫോടനം ഉണ്ടായി. ഇറാന്റെ ഡ്രോണ്‍ ആക്രമണമാണ് പ്രധാനമായും നടന്നത്. ഇതിനിടെ മിസൈലും പ്രയോഗിച്ചു.
ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇറാന്‍ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതോടെ മധ്യപൂര്‍വ്വ ദേശം കലുഷിതമായി മാറുകയാണ്. ഇസ്രയേലിനെ മുട്ടു കുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അറിയിച്ചു. ഇസ്രയേല്‍ യുദ്ധ വിമാനം വെടിവച്ചിട്ടെന്നും അവകാശപ്പെടുന്നുണ്ട് ഇറാന്‍.
എന്നാല്‍ ഇതെല്ലാം ഇസ്രയേല്‍ നിഷേധിച്ചു.ഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയക്കുകയായിരുന്നു ഇറാന്‍. മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി ഇസ്രയേലികള്‍ക്കും പരിക്ക് പറ്റി. ഇതിന് പിന്നാലെ നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടിയും ഉണ്ടായി. ഇത് അതിഭീകരമായിരുന്നു. 150 ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇറാന്‍ പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളടക്കം ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചു.
യെമനില്‍ നിന്ന് ഹൂതി വിമതരും ഇസ്രയേലിലേക്ക് വലിയ രൂപത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന് പൗരന്മാരോട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംഘര്‍ഷം വിലയിരുത്താന്‍ യുഎന്‍ സുരക്ഷാകൗണ്‍സില്‍ യോഗവും ചേര്‍ന്നിട്ടുണ്ട്. ഇസ്രയേലാണ് ആക്രമണം തുടങ്ങിവച്ചതെന്നും അത് പ്രാകൃതമായെന്നും യോഗത്തില്‍ ഇറാന്‍ തുറന്നടിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടെന്നും 320 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്രയേലിനെ പാഠം പഠിപ്പിക്കാതെ പ്രതികാരം അവസാനിപ്പിക്കില്ലന്ന നിലപാടിലാണ് ഇറാനുള്ളത്. ഇത് അവരുടെ പരമോന്നത നേതാവ് തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുമുണ്ട്.അതേസമയം, ഇസ്രയേലിന്റെ ആധുനിക യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പൈലറ്റിനെ പിടികൂടിയെന്നും ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതും ഇസ്രയേലിനെ സംബന്ധിച്ച് വലിയ പ്രഹരമാണ്.
ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി കിരീടാവകാശിയുമായും ഖത്തര്‍ പ്രധാനമന്ത്രിയുമായും ഫോണില്‍ സംസാരിച്ചതായ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ താവളങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുമെന്നന്ന ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ആശയവിനിമയമെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha