ഇറാന്റെ കനത്ത മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ എട്ട് മരണം... ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്ക്, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന നിലയില്‍

ഇറാന്റെ കനത്ത മിസൈല്‍ ആക്രമണത്തില്‍
ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ എണ്ണ സംഭരണികളും ഊര്‍ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ രാത്രി നടത്തിയ വ്യോമാക്രമണനങ്ങളില്‍ തെഹ്‌റാന്‍ അടക്കം നഗരങ്ങളില്‍ കനത്ത നാശമുണ്ടായി. ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘര്‍ഷം പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്ന് ഇറാന്റെ ഉഗ്രമായ പ്രത്യാക്രമണം. ഏറ്റവും കനത്ത ആക്രമണമുണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നുണ്ട്.
ഇറാന്റെ എണ്ണപ്പാടങ്ങളും എണ്ണ സംഭരണികളും കേന്ദ്രീകരിച്ചായിരുന്നു പോയ രാത്രി ഇസ്രയേലിന്റെ ആക്രമണങ്ങള്‍ നടന്നത്. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനവും ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡ് ആയ സൗത്ത് പാര്‍സ്, ഫജ്ര്‍ ജാം ഗ്യാസ് റിഫൈനിംഗ് കമ്പനി, അബാദാന്‍ ഓയില്‍ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍ ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തുകയും ചെയ്തു.
.
https://www.facebook.com/Malayalivartha


























