Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഖമനേയിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ..! ഖമനേയി വധം ഇന്ന്..?! സമയം കുറിച്ച് ഇസ്രായേൽ..!

17 JUNE 2025 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനിയെ കൊല്ലുമെന്ന നിലപാടില്‍ ഉറച്ച് ഇസ്രയേല്‍. ഖമേനിയെ വകവരുത്തുന്നതിനോട് അമേരിക്കയ്ക്ക് താല്‍പ്പര്യമില്ല. ഇക്കാര്യം ഇസ്രയേലിനെ അറിയിക്കുകയും ചെയ്തു. അതിന് ശേഷവും ഖമേനിയെ വകവരുത്തുമെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ. ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഇതോടെ പ്രാണഭയത്താല്‍ ബങ്കറുകളില്‍ നിന്ന് ബങ്കറുകളിലേക്ക് മാറി പരമോന്നത നേതാവ് രക്ഷാ കവചം ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ പരമോന്നത നേതാവ് പൊതുപരിപാടികള്‍ എല്ലാം റദ്ദ് ചെയ്തു നെട്ടോട്ടം. ഖമേനിയെ വധിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ വേറെ വഴിയില്ലെന്ന് പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി നിലപാട് കടുപ്പിക്കുകയാണ്. സൈനിക തലവന്മാരെ കൊന്ന ഇസ്രായേല്‍ സേനയെ പേടിച്ച് ഇറാന്‍ വലിയ കരുതലുകളാണ് എടുക്കുന്നത്. വന്‍ പ്രതിസന്ധിയിലാണ് ഇറാന്‍ എന്ന് സാരം.  

സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന സൂചനകളുമായി ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ശക്തമാകുകയാണ്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിനുനേരെ ആക്രമണം നടത്തിയതിനുപിന്നാലെ ടെഹ്‌റാനില്‍ അതിരൂക്ഷ വ്യോമാക്രമണവുമായി ഇസ്രയേല്‍ വ്യക്തമായ സന്ദേശം നല്‍കുകയാണ്. ഒരു സൈനിക താവളത്തിലുള്‍പ്പെടെ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തെന്നും പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ സംഭരണകേന്ദ്രം തകര്‍ത്തെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിനുനേരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇസ്രായേലിനുനേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ ടെല്‍ അവീവ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇതിനിടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിനെ യു.എസ് സഹായിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എസിന് ഇടപെടാനാവുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. അതേസമയം, യുദ്ധത്തില്‍ ഇറാന്‍ വിജയിക്കില്ലെന്നും ഏറെ വൈകാതെ ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എല്ലാവരും ടെഹ്‌റാന്‍ വിട്ടുപോകണമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജിസെവന്‍ പ്രസ്താവനയില്‍ ഒപ്പിടാന്‍ ട്രംപ് തയാറായില്ല

ഇറാനെതിരായ ഇസ്രായേലിന്റെ നിലവിലുള്ള സൈനിക നടപടികളെയും നെതന്യാഹൂ ന്യായീകരിച്ചു. അവ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നിരുന്നു. 'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യും വരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല'എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് നെതന്യാഹു തള്ളുകയാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നെതന്യാഹു നിഷേധിച്ചില്ല. ഇത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കില്ലെന്നും സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്‍ ദീര്‍ഘകാലമായി ഈ മേഖലയില്‍ അസ്ഥിരപ്പെടുത്തുന്ന ഒരു ശക്തിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മിഡില്‍ ഈസ്റ്റിലെ എല്ലാവരെയും ഭയപ്പെടുത്തുന്നതും സൗദി അറേബ്യയിലെ അരാംകോ എണ്ണപ്പാടങ്ങളില്‍ ബോംബിടുകയും എല്ലായിടത്തും ഭീകരതയും അട്ടിമറിയും അട്ടിമറികളും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം അരനൂറ്റാണ്ടുകാലം സംഘര്‍ഷം വ്യാപിപ്പിച്ചുവെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്റെ ആണവാഭിലാഷങ്ങളെ ആഗോള ഭീഷണിയെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇസ്രയേലിന്റെ നടപടികള്‍ ഇറാന്റെ പ്രേരിതമായ എന്നെന്നേക്കുമുള്ള യുദ്ധം തടയാനാണ് ലക്ഷ്യമിടുന്നതെന്നും, അത് ലോകത്തെ ആണവദുരന്തത്തിന്റെ വക്കിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖമേനയിയെ വധിക്കാന്‍ അവസരമുണ്ടെന്നാണ് ഇസ്രയേല്‍ അവകാശ വാദം. ഇക്കാര്യം യുഎസിന് മുന്നില്‍ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇറാനെ ആക്രമിക്കും മുന്‍പ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ ആക്രമണം ഭയന്ന് ഒളിവില്‍ പോയി ഇറാന്റെ പരമോന്നത നേതാവ് എന്നാണ് റിപ്പോര്‍ട്ട്. ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജീവനും കൊണ്ട് ഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയത്. ഖമേനി, മകന്‍ മൊജ്താബ ഉള്‍പ്പെടെയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കന്‍ ടെഹ്‌റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്തത്.  

ഖമേനി രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്നുള്ള മുന്നറിയിപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമേനിയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ ഇറാനിലെ യുറേനിയം സംമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് തീരുമാനമെടുക്കാന്‍ അവസാന അവസരം നല്‍കിയതാണെന്നും ഇറാന്‍ ഇന്റര്‍നാഷനല്‍ അറിയിച്ചു.



നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ടെഹ്‌റാനിലെ വടക്ക് കിഴക്കന്‍ ജില്ലയില്‍ നിനന് ജനങ്ങള്‍ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക കേന്ദ്രങ്ങളെ ലാക്കാക്കി വരും മണിക്കൂറുകളില്‍ വ്യോമാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് നല്‍കിയത്.

ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വന്നുവെന്നും അവകാശപ്പെട്ടു. 'ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും.' നെതന്യാഹു തിങ്കളാഴ്ച വൈകീട്ടോടെ ടെല്‍ നോഫിലെ വ്യോമതാവളത്തില്‍വെച്ച് അറിയിച്ചു.






യൂറോപ്പ് വരെയെത്തുന്ന മിസൈല്‍ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പും ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ തങ്ങള്‍ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയില്‍ ഇസ്രയേലിന്റെ ന്യായീകരണം.

ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇറാനിലെ മരണസംഖ്യ 220 ആയി ഉയര്‍ന്നു. ഇതില്‍ 70 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇന്റലിജന്‍സ് മേധാവിയും മറ്റുരണ്ടുജനറല്‍മാരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ടെല്‍ അവീവിലും ഹൈഫയിലുമുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ കഴിഞ്ഞ 8 മണിക്കൂറിനിടെ എട്ടുപേര്‍ കൊല്ലപ്പെട്ടു.

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം, ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത വിട്ട മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ദൃശ്യമായി. കുവൈറ്റ്, ദുബായ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ആകാശത്ത് കൂടി ബാലിസ്റ്റിക് മിസൈലുകള്‍ കുതിച്ചുപോകുന്നത് കാണാമായിരുന്നു. തങ്ങളുടെ വ്യോമപരിധിക്ക് പുറത്തുകൂടിയാണ് മിസൈലുകള്‍ പോകുന്നതെന്നും അപകടമൊന്നും ഇല്ലെന്നും കുവൈറ്റി അധികൃതര്‍ പറഞ്ഞു

.

ദുബായില്‍ ഒരു യാത്രാവിമാനത്തില്‍ നിന്ന് എടുത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബഹറൈനില്‍ മുന്‍കരുതെന്ന നിലയില്‍, അപായ സൈറണുകള്‍ മുഴക്കി ചൊവ്വാഴ്ച പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.  


       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (9 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (25 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (33 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends