സമാധാനത്തിനായി ശ്രമം തുടരുക; ട്രംപിന് റൊണാൾഡോയുടെ സന്ദേശം; സ്വന്തം ജേഴ്സി സമ്മാനം നൽകി ക്രിസ്റ്റ്യാനോ

സമാധാനത്തിനായി ശ്രമം തുടരുക; ഡോണൾഡ് ട്രംപിന് സന്ദേശം കൈമാറി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിലൊന്നടങ്കം ട്രംപ് കൈയ്യിൽ പിടിച്ച ചുവന്ന ജേഴ്സിയാണ്.
തന്റെ ഒരു സമ്മാനം എന്നതിന് ഉപരി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനായുള്ള ഒരു സന്ദേശമായിരുന്നു ആ ജോഴ്സി എന്നതാണ് വാസ്തവം. To President Donald J Trump, Playing in Peace എന്ന കുറിപ്പോട് കൂടിയുള്ള ജേഴ്സി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ട്രംപിന്റെ കൈവശം എത്തിച്ചത്ത്.
കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ ജേഴ്സി ട്രംപിന് കൈമാറുകയായിരുന്നു. ട്രംപ് ജേഴ്സി സ്വീകരിച്ചതായാണ് വിവരം. ജേഴ്‌സിയിൽ ഫുട്ബോൾ താരത്തിന്റെ ഒപ്പും ട്രംപിനായി സന്ദേശവും ആണ് ഉണ്ടായിരുന്നത് .
അതേ സമയം . 51-ാമത് ജി-7 ഉച്ചകോടി ഇന്നലെ കാനഡയിലെ കനാനസ്‌കിസിലാണ് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ജി7 നേതാക്കളും യൂറോപ്യൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലെത്തിയിരുന്നു. കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയത്.
https://www.facebook.com/Malayalivartha