ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

എല്ലാം അവസാനിച്ചെന്ന് കരുതി ഇരിക്കുന്നതെങ്കിൽ തെറ്റി . എല്ലാം ഇനിയും തുടങ്ങേണ്ടി വരുമെന്നുള്ള സൂചനയാണ് കിട്ടുന്നത് . ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിനുശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഉയർന്ന നിലയിൽ തന്നെ നിൽക്കുകയാണ്. ഇതുവരെയുള്ളതിൽ വച്ച് നേരിട്ടുള്ളതും അപകടകരവുമായുള്ള ഏറ്റുമുട്ടലായിരുന്നു അത്. ജൂൺ 13 ന് ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജൂൺ 22 ന്, ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമ, മിസൈൽ ആക്രമണങ്ങൾ നടത്തി.
എന്നാൽ അടിക്ക് തിരിച്ചടിയുമായി ഇറാനും എത്തിയിരുന്നു. ഖത്തറിലെ ഒരു അമേരിക്കൻ താവളത്തെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. എന്നാൽ ഇറാന്റെ ഈ അപ്രതീക്ഷിത തിരിച്ചടി പിന്നീട് വഴി വെച്ചത് വെടിനിർത്തൽ കരാറിലേക്കാണ്.ജൂൺ 24 ന് വെടിനിർത്തൽ കരാറിൽ എത്തിയെങ്കിലും, ആഴത്തിലുള്ള തന്ത്രപരവും ആണവപരവുമായ സംഘർഷങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല, ഇറാൻ-ഇസ്രയേൽ സംഘർഷം മിഡിൽ ഈസ്റ്റിനെ കൂടുതൽ അസ്ഥിരപ്പെടുത്തുകയും ആഗോള ഊർജ്ജത്തിനും സുരക്ഷയ്ക്കും ഭീഷിണിയാകുകയും ചെയ്തു.
ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്ന് കരുതുന്നതായി ഇസ്രായേല്‍. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്ക ഇസ്ഫഹാന്‍, ഫോര്‍ദോ, നതാന്‍സ് ആണവനിലയങ്ങള്‍ തകര്‍ത്തുവെന്നും ഇറാന് ഇനി ആണവ പരിപാടി പുനരാരംഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.ബി 2 തുരങ്കവേധ ബോംബറുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിലയങ്ങളുടെ കവാടങ്ങള്‍ മാത്രമാണ്
തകര്‍ക്കപ്പെട്ടതെന്നും മലകള്‍ക്ക് താഴെ ഒരു കിലോമീറ്ററിലധികം ആഴത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ഇറാന്റെ അനൗദ്യോഗിക വിലയിരുത്തല്‍. ഇതാണ് ഇപ്പോള്‍ ഇസ്രായേലും സ്ഥിരീകരിക്കുന്നത്.അമേരിക്ക ആക്രമണം നടത്തിയെങ്കിലും ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിലെ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നത്. വാഷിങ്ടണില്‍ യുഎസ് മാധ്യമപ്രവര്‍ത്തകരോട് ഒരു മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥനാണ് പ്രതികരണം നടത്തിയത്.
എന്നാല്‍ യുറേനിയം വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയാല്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.അമേരിക്ക ആക്രമിച്ച മൂന്ന് ആണവകേന്ദ്രങ്ങളില്‍ ഇസ്ഫഹാനിലാണ് ഏറ്റവും കൂടുതല്‍ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്നാല്‍ ഇറാന് അത് വീണ്ടെടുക്കുക എന്നത് എളുപ്പമല്ല. ഇസ്രയേലിന്റെ നിരീക്ഷണമുണ്ടെന്നും കുഴിച്ചിട്ട യുറേനിയം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെങ്കില്‍ പുതിയ ആക്രമണം നടത്താന്‍ മടിക്കില്ലെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍
https://www.facebook.com/Malayalivartha