സംസ്ഥാനത്ത് എസ്.ഐ.ആർ പരിഷ്കരണം... പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം

കേരളത്തിൽ എസ്.ഐ.ആർ പരിഷ്കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകി പേര് ചേർക്കേണ്ടതാണ്. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനായി ഫോം 6, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാൻ ഫോം 6എ, ഒഴിവാക്കാനായി ഫോം 7, സ്ഥലംമാറ്റത്തിന് ഫോം 8 എന്നിവ പൂരിപ്പിച്ച് നൽകണം.
ഫോമുകൾ ഓൺലൈനിലും ബി.എൽ.ഒമാർ വശവും ലഭിക്കും. അപേക്ഷകളോടൊപ്പം ഡിക്ലറേഷൻ ഫോമും സമർപ്പിക്കുകയും വേണം. കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ജനുവരി 22 വരെ സമർപ്പിക്കാവുന്നതാണ്. കരട് പട്ടികയിൽ നിന്ന് പേരുകൾ നീക്കാനും പരാതികൾ നൽകാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച കോപ്പി വഴിയും വോട്ടർമാർക്ക് കരട് പട്ടിക പരിശോധിക്കാവുന്നതാണ്. voters.eci.gov.in/download-eroll?stateCode=S11എന്ന ലിങ്ക് വഴി വിവരങ്ങൾ നൽകി ബൂത്തുതല പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം.
ജില്ല, അസംബ്ലി എന്നിവ നൽകിയ ശേഷം, നിയമസഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്ത് ലിസ്റ്റ് തിരഞ്ഞെടുത്ത്, കാപ്ച നൽകി ഡൗൺലോഡ് ചെയ്യാം.electoralsearch.eci.gov.in/ അല്ലെങ്കിൽ https://electoralsearch.eci.gov.in/uesfmempmlkypo എന്ന ലിങ്ക് വഴി എപിക് നമ്പർ (ഏറ്റവും പുതിയ വോട്ടർ ഐ.ഡി നമ്പർ/എന്യുമറേഷൻ ഫോമിൽ മുകളിലായി പ്രിന്റ് ചെയ്ത എപിക് നമ്പർ) നൽകി പരിശോധിക്കാവുന്നതാണ്.
എപിക് നമ്പർ, പേര്, വയസ്, ബന്ധുവിന്റെ പേര്, സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, ഭാഗം, പോളിംഗ് ബൂത്ത്, ക്രമനമ്പർ എന്നിവ സഹിതം വിശദാംശങ്ങൾ അറിയാം. മൊബൈൽ നമ്പർ, സെർച്ച് ഡീറ്റയിൽസ് (പേര്, ജനനതീയതി, ബന്ധുവിന്റെ പേര്, വയസ്, അസംബ്ലി വിവരങ്ങൾ എന്നിവ) വഴിയും പരിശോധിക്കാം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ www.ceo.kerala.gov.in/voters-corner വെബ്‌സൈറ്റിലൂടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ് വഴിയും പട്ടിക പരിശോധിക്കാം. കരട് പട്ടികയിൽ നിന്ന് നീക്കിയ വോട്ടർമാരുടെ പേരുകൾ പരിശോധിക്കാൻ https://order.ceo.kerala.gov.in/sir/search/index എന്ന ലിങ്കിലൂടെ കഴിയുന്നതാണ്.
https://www.facebook.com/Malayalivartha

























