ഇരച്ചുകയറി അമേരിക്കന്‍ പടക്കപ്പല്‍ വിറച്ച് ഇറാന്‍ സേന ; ഒമാന്‍ കടലില്‍ പോര്‍വിളി

ഇരച്ചെത്തി അമേരിക്കന്‍ പടക്കപ്പല്‍ നിമിഷ നേരത്തേക്ക് ഇറാന്റെ നെഞ്ചില്‍ തീയാളി. വീണ്ടും യുദ്ധമോ ആയുധങ്ങളുമായ് തയ്യാറെടുത്ത് ഇറാന്‍ വ്യോമനാവിക സേനകള്‍. അമേരിക്കന്‍ പടക്കപ്പലിന് മുകളില്‍ വട്ടമിട്ട് ഇറാന്റെ ഹെലികോപ്ടര്‍. ഒമാന്‍ കടലിടുക്കില്‍ ഇറാന്‍ അമേരിക്ക നേര്‍ക്കുനേര്‍ നിന്നതോടെ യുദ്ധമോയെന്ന് ഭയപ്പെട്ട് ലോകരാജ്യങ്ങള്‍. സമുദ്രാതിര്‍ത്തികളില്‍ ഇറാന്‍ ഒളിപ്പിച്ചിരിക്കുന്ന ആയുധക്കോട്ടകള്‍ തകര്‍ത്തെറിയാന്‍ അമേരിക്കന്‍ നീക്കമോ. ഹൂതി വിമതര്‍ക്ക് സര്‍വ്വായുധങ്ങളും എത്തിക്കുന്ന ഇറാന്‍ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത് ടെഹ്‌റാന് ആധിപത്യമുള്ള കടലിടുക്ക് വഴിയാണ്. ഇറാനിലെ ആണവക്കോട്ടകളും മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്തെറിഞ്ഞ അമേരിക്കന്‍ ലക്ഷ്യം സമുദ്രാതിര്‍ത്തികളില്‍ ഇറാന്‍ ഒളിപ്പിച്ചിരിക്കുന്ന കോട്ടകളെന്ന് സൂചന.
അതിക്രമിച്ചെത്തിയ അമേരിക്കന്‍ കപ്പലിനെ തുരത്തിയെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10 മണിയോടെ സമുദ്രാതിര്‍ത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്നറിയപ്പെടുന്ന യുഎസ് നാവികസേനയുടെ നശീകരണക്കപ്പലിനെ നേരിടാനാണ് ഇറാന്‍ സൈന്യം ഹെലികോപ്റ്റര്‍ അയച്ചത്. ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷം ഇറാനും യുഎസ് സേനയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇത്. സംഘര്‍ഷസമയത്ത് ഇറാന്‍ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചിരുന്നു.
ബുധനാഴ്ച, യുഎസ് കപ്പലിന് മുകളിലൂടെ പറന്ന ഹെലികോപ്റ്റര്‍, സമുദ്രാതിര്‍ത്തി കടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെ പ്രദേശം വിട്ടുപോയില്ലെങ്കില്‍ ഇറാനിയന്‍ വിമാനങ്ങളെ ലക്ഷ്യമിടുമെന്ന് യുഎസ് യുദ്ധക്കപ്പല്‍ ഭീഷണിപ്പെടുത്തി. ഇതിനു മറുപടിയായി, സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂര്‍ണ സംരക്ഷണത്തിലാണ് ഹെലികോപ്റ്റര്‍ എന്ന് ഇറാന്‍ വ്യക്തമാക്കി. പിന്നാലെ യുഎസ് യുദ്ധക്കപ്പല്‍ തെക്കോട്ട് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് യുദ്ധക്കപ്പല്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയോട് എത്രത്തോളം അടുത്തായിരുന്നെന്ന് വ്യക്തമാക്കിയിട്ടില്ല. ആണവക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് അമേരിക്ക ചെറിയൊരു ഡോസ് മാത്രമേ ഇറാന് കൊടുത്തിരുന്നുള്ളു. കടല്‍ വഴി ഇറാന്‍ സൈന്യം ഹൂതിഹമാസ്ഹിസ്ബുള്ള സംഘങ്ങള്‍ക്ക് എല്ലാ സഹായവും എതത്ിക്കുന്നുണ്ട്. ഇറാന്റെ കടല്‍മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അമേരിക്ക സദാനിരീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണോ അമേരിക്കല്‍ കപ്പല്‍ റോന്ത് ചുറ്റിയതെന്ന് വ്യക്തമല്ല.
കടലില്‍ ഒരു യുദ്ധംമുന്നില്‍ക്കണ്ട് നിമിഷനേരം കൊണ്ട് ഇറാന്‍ സേന തയ്യാറെടുത്ത് എത്തിയത്. അമേരിക്ക തങ്ങളുടെ മേല്‍ അതിക്രമം ആവര്‍ത്തിച്ചാല്‍ നോക്കി നില്‍ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വെല്ലുവിളിച്ചു. ഇപ്പോഴും ഇറാനില്‍ രഹസ്യ താവളത്തില്‍ ആണവപരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇത് എവിടെയെന്ന് കൃത്യമായ് കണ്ടെത്താന്‍ സിഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. പത്ത് ബോംബ് ഉണ്ടാക്കാനുള്ള യുറേനിയം ഇറാന്‍ പൂഴ്ത്തിയിരിക്കുന്നത് എവിടെയാണ്. പര്‍വ്വതങ്ങള്‍ക്കടിയിലോ അതോ കടലാഴത്തിലോ ടണലുകളിലോ. ഉറവിടം കണ്ടെത്താന്‍ അമേരിക്കന്‍ ചാരന്മാര്‍ ഇറാനില്‍ ഉണ്ട്. ഒമാന്‍ കടലിടുക്കില്‍ കയറി അമേരിക്ക നടത്തിയ നീക്കം എന്തിന്റെ ഭാഗമാണ്. ഇറാനെ പേടിപ്പിക്കാന്‍ വേണ്ടിയോ അതോ സമുദ്രാതിര്‍ത്തിയിലെ ഇറാന്‍ കോട്ടകള്‍ കണ്ടെത്തി തകര്‍ക്കാനോ. ആണവപരീക്ഷണത്തിനുള്ള ഇറാന്റെ ഏതൊരു നീക്കവും തകര്‍ക്കുമെന്ന് ഇസ്രയേല്‍ വെല്ലുവിളി. ഇറാനെ ആണവക്കരാറില്‍ എങ്ങനെയും ഒപ്പിടീക്കാന്‍ ട്രംപും. കരയിലും കടലിലും ആകാശത്തും ഇറാനെ പൂട്ടാനാണ് അമേരിക്കന്‍ നീക്കം.
ഇസ്രയേല്‍ അമേരിക്കന്‍ ആക്രമണങ്ങള്‍ ഇറാന്‍ ഭയക്കുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ട് ആയുധപ്പുര നിറക്കാന്‍ തുനിഞ്ഞിറങ്ങി ഇറാന്‍.
ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ ചൈനീസ് ജെ10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍. 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമ ആഘാതം ഇറാന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ഇറാന്‍ നടത്തി വരുന്നത്. റഷ്യയുടെ എസ്‌യു35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇതിന് പകരമായിട്ടാണ് ഇപ്പോള്‍ ചൈനയുമായി ഇറാന്‍ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഇറാന്‍ അവരുടെ വ്യോമസേനയെ പെട്ടെന്ന് തന്നെ ആധുനികവത്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ റഷ്യന്‍ വിമാനത്തേക്കാള്‍ താങ്ങാനാവുന്നതും വിലകുറഞ്ഞതുമായ ഒരു ബദലായി ചൈനീസ് വിമാനങ്ങളെ അവര്‍ കാണുന്നു' ദി മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിയന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ ചൈന സന്ദര്‍ശിച്ച സമയത്ത് ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. ചൈനീസ് നിര്‍മിത '4++ തലമുറ' ജെ10സിഇ ജെറ്റുകള്‍ വാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഇറാന്‍ നടത്തുന്നത്. നിലവില്‍ പാക് സൈന്യത്തിന്റെ ഭാഗമായിട്ടുള്ള ഈ വിമാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് ഇറാന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഇറാന്‍ റഷ്യയുമായി കരാറുണ്ടാക്കിയെങ്കിലും അത് പിന്നീട് പാളിപ്പോയിരുന്നു. 2023ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 50 എസ്35 വിമാനങ്ങളായിരുന്നു ഇറാന്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ നാലു വിമാനങ്ങള്‍ മാത്രമേ റഷ്യക്ക് ഇറാന് കൈമാറാന്‍ സാധിച്ചിരുന്നുള്ളൂ. ഇതേത്തുടര്‍ന്ന് കരാര്‍ റദ്ദാക്കിയതായാണ് വിവരം.
ചൈനീസ് യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇറാന്‍ ഇതാദ്യമായിട്ടല്ല ശ്രമം നടത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ മുമ്പു തന്നെ ഇറാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2015 ല്‍ 150 യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചെങ്കിലും കരാര്‍ മുന്നോട്ട് പോയില്ല. വിദേശ കറന്‍സിയില്‍ പണം നല്‍കണമെന്ന് ചൈന നിര്‍ബന്ധം പിടിച്ചു. സാമ്പത്തിക ഞെരുക്കം കാരണം എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും രൂപത്തിലുള്ള കൈമാറ്റമായിരുന്നു ഇറാന്‍ വാഗ്ദാനം ചെയ്തത്. ഇറാനുമേലുള്ള ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധവും ഈ ഇടപാടിന് തടസ്സമുണ്ടാക്കി. 2020ല്‍ ഈ നിയന്ത്രണങ്ങള്‍ നീക്കുകയും ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇടപാട് 36 വിമാനങ്ങളായി ചുരുങ്ങി, എന്നാല്‍ ചൈനയ്ക്കും ഇറാനും പണമിടപാടില്‍ വീണ്ടും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇസ്രയേല്‍ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ ജൂണ്‍ 24ന് ഉപരോധ ഭീഷണിയില്ലാതെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക ചൈനയ്ക്ക് അനുമതി നല്‍കിയതിന് ശേഷം സാഹചര്യം മാറിയിരിക്കുകയാണ്. ഈ വര്‍ഷം ആദ്യത്തില്‍ ഇറാനിയന്‍ വ്യോമസേനയുടെ കൈവശം ഏകദേശം 150 യുദ്ധവിമാനങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് രാജ്യത്തിന് ലഭിച്ച കാലഹരണപ്പെട്ട അമേരിക്കന്‍ നിര്‍മിത മോഡലുകളാണ് അവയിലധികവും.
ഇതിനിടെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് നാടുകടത്തില്‍ നടപടിയുമായി ഇറാന്‍. ജൂണ്‍ ഒന്ന് മുതല്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെന്നും ഇതില്‍ കുറഞ്ഞത് 627,000 പേര്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടവരാണെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ചാരവൃത്തി ആരോപിച്ച് നിരവധി അഫ്ഗാനികളെ അറസ്റ്റ് ചെയ്തതായും അവരുടെ പക്കല്‍ നിന്ന് ബോംബ്, ഡ്രോണ്‍ എന്നിവ നിര്‍മിക്കാനുള്ള മാന്വലുകള്‍ കണ്ടെടുത്തതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ 12 ദിവസം നീണ്ട ബോംബാക്രമണത്തിനിടെ ചില കുടിയേറ്റക്കാര്‍ ഇസ്രയേലിനെ സഹായിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ ആരോപിച്ചിരുന്നു. ചാരവൃത്തി ആരോപിച്ച് അറസ്റ്റ് നടന്നതായി ഇറാന്റെ അര്‍ധഔദ്യോഗിക വാര്‍ത്താ ഏജന്‍സി തസ്‌നിം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങളെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തല്‍ മാനുഷിക സംഘടനകളില്‍ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ദാരിദ്ര്യം, ഉപരോധങ്ങള്‍, പതിറ്റാണ്ടുകളുടെ യുദ്ധം എന്നിവയാല്‍ ഇതിനകം വലയുന്ന അഫ്ഗാന്‍ ജനതയുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും. ഇറാനില്‍ ജോലി ചെയ്യുന്ന അഫ്ഗാന്‍ സ്വദേശികള്‍ അയയ്ക്കുന്ന പണത്തെ ആശ്രയിച്ചാണ് ഒരുപാട് കുടുംബങ്ങള്‍ കഴിഞ്ഞുപോകുന്നത്. ഇവരെ പെട്ടെന്ന് തിരിച്ചയച്ചാല്‍ ഒരുപാട് പേര്‍ പട്ടിണിയിലാകുമെന്നും യുഎന്‍ ആശങ്ക രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha