ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി മരണം

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ാരാന്ത്യത്തില്‍ ആരംഭിച്ച പേമാരി തിങ്കളാഴ്ച ചൈനീസ് തലസ്ഥാനത്തും പരിസര പ്രവിശ്യകളിലും ശക്തമായി, ബെയ്ജിങ്ങിന്റെ വടക്കന്‍ ജില്ലകളില്‍ 543 മില്ലിമീറ്റര്‍വരെ മഴ പെയ്തതായി സിന്‍ഹുവ
വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് 136 ഗ്രാമങ്ങളില്‍നിന്ന് 80,000 ത്തിലധികം താമസക്കാരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ബന്ധം താറുമാറാവുകയും നിരവധി റോഡുകളും ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച ബെയ്ജിങ്ങില്‍ ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്റര്‍ വരെ മഴ പെയ്യാമെന്നും കാലാവസ്ഥ വിഭാഗം പ്രവചിക്കുന്നു. ബെയ്ജിങ്ങിലെ മിയുണ്‍ ജില്ലയിലെ ഒരു റിസര്‍വോയറില്‍ നിന്ന് വെള്ളം തുറന്നുവിടാനായി അധികൃതര്‍ ഉത്തരവിടുകയും ചെയ്തു.
1959 ല്‍ നിര്‍മിച്ചതിനുശേഷം ഇതിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും കനത്ത മഴ പ്രവചിക്കുകയും ചെയ്തതിനാല്‍ നദികളുടെ സമീപത്തേക്ക് പോകാതിരിക്കാനായി പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി വൈകി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവിട്ടു. ആളുകളോട് വീട്ടിനുള്ളില്‍ തുടരാനായി ഉത്തരവിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha