ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയഭാഗത്ത് വെടിവയ്പ്പ്.. അക്രമിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെത്താനാണ് ശ്രമം.. ആയുധത്തില്‍ ഒരു സൈലന്‍സര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്..

അമേരിക്കയെ ഞെട്ടിച്ച് പട്ടാപ്പകൽ വെടിവയ്പ്പ്. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയഭാഗത്ത് പട്ടാപ്പകലുണ്ടായ വെടിവയ്പ്പില്‍ നാലു മരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഒരു തോക്കുധാരി പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്കും ആക്രമണം നടത്തി. ആറു പേര്‍ക്കാണ് പരിക്കേറ്റത്. വെടിവയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്നതിന് സ്ഥിരീകരണമുണ്ട്. ഇതിനൊപ്പം അക്രമിയും മരിച്ചു. അക്രമി ആത്മഹത്യ ചെയ്തതാണെന്നും പോലീസ് തിരിച്ചടിയില്‍ കൊല്ലപ്പെട്ടതാണെന്നും വാര്‍ത്തകളെത്തി.
പിന്നീട് അക്രമിയെ കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനൊപ്പമാണ് രണ്ടു മരണം കൂടി ഉണ്ടായെന്ന അനൗദ്യോഗിക റിപ്പോര്‍ട്ട്.തിങ്കളാഴ്ച ബ്ലാക്ക്സ്റ്റോണ്‍ അസറ്റ് മാനേജ്മെന്റും എന്‍എഫ്എല്ലും സ്ഥിതി ചെയ്യുന്ന മിഡ്ടൗണ്‍ മാന്‍ഹട്ടന്‍ ഓഫീസ് കെട്ടിടത്തിന് സമീപം സ്പോര്‍ട്സ് കോട്ടും ബട്ടണ്‍ ഡൗണ്‍ ഷര്‍ട്ടും ധരിച്ച തോക്കുധാരി ആക്രമം നടത്തുകയായിരുന്നു. വലിയ റൈഫിള്‍ കൈവശം വച്ചിരിക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ലാസ് വെഗാസില്‍ നിന്നുള്ള 27 വയസ്സുള്ള ആളാണ് അക്രമിയെന്നാണ് സൂചന.
സൈലന്‍ര്‍ ഘടിപ്പിച്ച തോക്കാണ് ആക്രമത്തിന് ഉപയോഗിച്ചത്. തീവ്രവാദ ആക്രമണമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെത്താനാണ് ശ്രമം.ഇയാള്‍ എന്ന് വിശ്വസിക്കപ്പെടുന്നു, വൈകുന്നേരം 6.30 ഓടെ ലോബിക്കുള്ളില്‍ ഏകദേശം 30 പേര്‍ ഉള്ളില്‍ വെടിയുതിര്‍ത്തപ്പോള്‍അയാളുടെ വലിയ ആയുധത്തില്‍ ഒരു സൈലന്‍സര്‍ ഉണ്ടായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഓഫീസിലായിരുന്നു അക്രമണം. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും നോക്കു കുത്തിയാക്കിയായിരുന്നു ഇയാളുടെ ആക്രമണം.
https://www.facebook.com/Malayalivartha