റഷ്യയില്‍ വന്‍ ഭൂചലനം... 8.7 തീവ്രത രേഖപ്പെടുത്തി ...അമേരിക്കയിലും ജപ്പാനിലും ജാഗ്രത....

സുനാമി മുന്നറിയിപ്പ്... റഷ്യയുടെ കാംചാക്ക തീരത്ത് വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‌ലോസ്‌കില്‍ നിന്ന് 134 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ ഭാഗത്താണ് പ്രഭവ കേന്ദ്രമുള്ളത്. 74 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് . അമേരിക്ക,ജപ്പാന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അലസ്‌ക ഉള്‍പ്പെടെയുള്ള മേഖലകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജപ്പാന്റെ തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി നീക്കമാരംഭിച്ചു. ജനങ്ങള്‍ തീരദേശങ്ങളില്‍ നിന്ന് അടിയന്തരമായി മാറണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍.
ഈ മാസത്തിന്റെ ആരംഭത്തില്‍ കംചത്കയ്ക്ക് സമീപമുള്ള കടലില്‍ അഞ്ച് ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും വലിയ ഭൂചലനം. അതേസമയം ഇപ്പോഴുണ്ടായ ഭൂചലനം കാംചാക്കയെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha