ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി മരണം...പതിനായിരത്തിലേറെ പേരെ മാറ്റി പാര്‍പ്പിച്ചു

ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 38 മരണം. നിരവധി പേരെ കാണാതായി. 10,000ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. തലസ്ഥാനമായ ബീജിംഗിലും പത്ത് പ്രവിശ്യകളിലും കനത്ത മഴ തുടരുമെന്ന് അധികൃതര്‍ . ഈ പ്രദേശങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ച സ്ഥിതിയാണ്. മിയുണിലെ റിസര്‍വയോറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജലം തുറന്നുവിട്ടു.
വാരാന്ത്യത്തില്‍ ആരംഭിച്ച പേമാരി തിങ്കളാഴ്ച ചൈനീസ് തലസ്ഥാനത്തും പരിസര പ്രവിശ്യകളിലും ശക്തമായി. ബീജിംഗിന്റെ വടക്കന്‍ ജില്ലകളില്‍ 543 മില്ലിമീറ്റര്‍വരെ മഴ പെയ്ിതിരുന്നു. ചെനയുടെ തലസ്ഥാന നഗരമായ ബീജിംഗിലും അയല്‍ സംസ്ഥാനങ്ങളായ ഹെബെയ്, ടിയാന്‍ജിന്‍, മറ്റ് 10 പ്രവിശ്യകള്‍ എന്നി വിടങ്ങളില്‍ ഇന്ന് വരെ കനത്ത മഴ തുടരുമെന്ന് അധികൃതര്‍ .
കനത്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി മാത്രം 30 പേരാണ് ബീജിംഗില്‍ മരിച്ചത്. മറ്റു നഗരങ്ങളും വെള്ളത്തിനടിയിലാണ്. നിലവില്‍ ബീജിംഗില്‍ നിന്ന് 80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം, 28 പേര്‍ മിയുനിലും രണ്ട് പേര്‍ യാങ്കിംഗിലുമാണ് മരിച്ചത്. സമീപപ്രദേശമായ ഹെയ്ബെയ് പ്രവിശ്യയിലെ ലുയാന്‍പിംഗ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത് തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 34 ആയി ഉയര്‍ന്നത്.
"
https://www.facebook.com/Malayalivartha