അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു

അസര്‍ബൈജാന്റെ ചങ്ക് തുരക്കാന്‍ അര്‍മേനിയയ്ക്ക് ആയുധങ്ങള്‍ എത്തിച്ച് ഇന്ത്യ. ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് ഇന്ത്യന്‍ ആയുധങ്ങളെന്ന് അര്‍മേനിയ. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനും അര്‍മേനിയ താത്പര്യം പ്രകടിപ്പിച്ചു. അര്‍മേനിയക്ക് കൈകൊടുത്ത് തുര്‍ക്കിയുടെ നെഞ്ചത്തുകേറി ചെക്കുവെച്ച് ഇന്ത്യ. അസര്‍ബൈജാന്റെ ഗോഡ്ഫാദറാണ് തുര്‍ക്കി. പാക്കിനെ സഹായിച്ച് ഇന്ത്യയ്ക്കിട്ട് പണിയാന്‍ പ്ലാനിട്ട എര്‍ദൊഗാന്റെ പത്തിയ്ക്ക് അടിച്ച് ഇന്ത്യന്‍ മറുപടി. അസര്‍ബൈജാനുമായി തുടരുന്ന യുദ്ധത്തില്‍ നിര്‍ണായക മേല്‍ക്കൈ നേടാന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയ ആയുധങ്ങള്‍ സഹായിച്ചുവെന്നാണ് അര്‍മേനിയയുടെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള താത്പര്യവുമായി അര്‍മേനിയന്‍ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്. അപകടംമണത്ത അസര്‍ബൈജാന്‍ തുര്‍ക്കിയിലേക്ക് ഓടിയിരിക്കുകയാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ച, വിജയകരമായി പ്രവര്‍ത്തിക്കുകയും ലക്ഷ്യം നേടുകയും ചെയ്ത ഇന്ത്യന്‍ നിര്‍മിത ആയുധങ്ങള്‍ കൂടി വേണമെന്നാണ് ഇപ്പോള്‍ അര്‍മേനിയ ആവശ്യപ്പെടുന്നത്. നിലവിലെ യുദ്ധത്തില്‍ അര്‍മേനിയ ഇന്ത്യയില്‍നിന്ന് വാങ്ങിയ പിനാക റോക്കറ്റ് ലോഞ്ചര്‍, ലോയിട്ടറിങ് മ്യൂണിഷനുകള്‍, പ്രിസിഷന്‍ ഗൈഡഡ് ആര്‍ട്ടിലറികള്‍ എന്നിവ വളരെ ഫലപ്രദമാണെന്നാണ് അര്‍മേനിയ വിലയിരുത്തുന്നത്. ഇവയില്‍ പലതും ആദ്യമായാണ് ഒരു സൈനിക സംഘര്‍ഷത്തില്‍ ഉപയോഗിക്കുന്നതെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇന്ത്യയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളുടെ കാര്യക്ഷമതയില്‍ മാത്രമല്ല അര്‍മേനിയ തൃപ്തി പ്രകടിപ്പിച്ചത്. പകരം ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനത്തിലും കച്ചവടത്തിന് ശേഷമുള്ള ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ പിന്തുണയിലും അര്‍മേനിയ സംതൃപ്തരാണ്.
അസര്‍ബൈജാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് വിലക്കുറവും ഗുണമേന്മയുള്ള ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് അര്‍മേനിയയെ ഇന്ത്യയില്‍ എത്തിച്ചത്. മുമ്പ് സഖ്യരാജ്യമായ റഷ്യയില്‍ നിന്നാണ് അവര്‍ ആയുധങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍, യുക്രൈനുമായുള്ള യുദ്ധം തുടരുന്ന റഷ്യയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴാണ് അവര്‍ ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യയാകട്ടെ ഉദാരമായി സഹായിക്കുകയും ചെയ്തു. ഇതോടെ, ആഗോള ആയുധ വ്യാപാരത്തില്‍ ഇന്ത്യ നിര്‍ണായകശക്തിയായി വളരുകയും ചെയ്തു. അര്‍മേനിയയുടെ ഭൗമസാഹചര്യത്തില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മറ്റ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് അന്വേഷണങ്ങള്‍ വന്നു. പിനാക റോക്കറ്റ് ലോഞ്ചറുകള്‍, സ്വാതി വെപ്പണ്‍ ലൊക്കേറ്റിങ് റഡാറുകള്‍, അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, ടാങ്ക് വേധ ഗൈഡഡ് മിസൈലുകള്‍, ലോയിട്ടറിങ് മ്യൂണിഷനുകള്‍, വിവിധ തരത്തിലുള്ള പീരങ്കികള്‍, വാഹനത്തില്‍ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടുപോകാവുന്ന 155 എംഎം മൗണ്ടഡ് ഗണ്‍ സിസ്റ്റം എന്നിവയാണ് അര്‍മേനിയ ഇന്ത്യയില്‍നിന്ന് വാങ്ങുക.
നിലവില്‍ ഇവയില്‍ മിക്കതും അസര്‍ബൈജാനെതിരായ ആക്രമണത്തിന് അര്‍മേനിയ ഉപയോഗിക്കുന്നുണ്ട്. യുദ്ധത്തില്‍ അസര്‍ബൈജാന്റെ കണക്കുകൂട്ടലുകളെ ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷി തകര്‍ത്തുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ആയുധങ്ങളെ വിലകുറഞ്ഞ ഗുണമേന്മയില്ലാത്തവയെന്നാണ് അസര്‍ബൈജാന്‍ കരുതിയിരുന്നത്. എന്നാല്‍, അവയുടെ മാരകപ്രഹരത്തില്‍ അസര്‍ബൈജാന്‍ പലപ്പോഴും യുദ്ധതന്ത്രത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍മേനിയയും അസര്‍ബൈജനും തമ്മിലുള്ള യുദ്ധം ഇന്ത്യയ്ക്ക് പ്രതിരോധ ആയുധ വിപണിയില്‍ വലിയ സാധ്യതകളാണ് തുറന്നുനല്‍കിയത്. പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, നാറ്റോ സഖ്യത്തിലെ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ആര്‍ട്ടിലറി ഷെല്ലുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്.
അസര്‍ബൈജാനില്‍ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയിലെ പ്രധാന നിക്ഷേപകരാണ് അസര്‍ബൈജാന്‍. അസര്‍ബജൈനും അര്‍മേനിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കിയുടെ നിലപാടിനൊപ്പമാണ് പാകിസ്ഥാന്‍ എന്നതും ശ്രദ്ധേയമാണ്. ശത്രുക്കളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അര്‍മേനിയയ്ക്ക് കൈകൊടുത്തിരിക്കുന്നത് ഇന്ത്യയാണ്. അര്‍മേനിയ ഇന്ത്യയില്‍നിന്നു പലതവണ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്. ആയുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന സ്ഥാനങ്ങള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ നാല് സ്വാതി റഡാറുകള്‍ അര്‍മീനിയ 2020ല്‍ വാങ്ങിയിരുന്നു. ഇതിനുപുറമേ, കഴിഞ്ഞ 2022 സെപ്റ്റംബറില്‍ ഇന്ത്യയുടെ മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകളായ പിനാകയും ടാങ്കുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന കോണ്‍കുര്‍ മിസൈലുകളും അര്‍മേനിയ വാങ്ങിയിരുന്നു. ഇന്ത്യയും അര്‍മീനിയയും തമ്മിലുള്ള വളര്‍ന്നുവരുന്ന പ്രതിരോധ സഹകരണം തുര്‍ക്കി അസര്‍ബൈജാന്‍ കൂട്ടരെ ചൊടിപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ ചലനാത്മകതയെ അടിവരയിടുന്നു, ഇരു രാജ്യങ്ങളും അവരുടെ തന്ത്രപരമായ സ്വാധീനം വികസിപ്പിക്കാന്‍ ശ്രമിക്കുന്നു. അര്‍മേനിയയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുമായുള്ള പങ്കാളിത്തം വിപുലമായ സൈനിക ശേഷികള്‍ മാത്രമല്ല, കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കും പ്രാദേശിക സുരക്ഷയിലേക്കും ഒരു പുതിയ നയതന്ത്ര, സാമ്പത്തിക പാതയും വാഗ്ദാനം ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍. അര്‍മനേിയയെ സഹായിക്കുന്ന ഇന്ത്യന്‍ നിലപാടിനോട് ഇടഞ്ഞാണ് എര്‍ദൊഗാന്‍. ഇന്ത്യന്‍ നയതന്ത്രബന്ധങ്ങളില്‍ പുറത്ത് നിന്നുള്ളവര്‍ തലയിടേണ്ട എന്ന മറുപടിയാണ് തുര്‍ക്കിക്ക് ഇന്ത്യ കൊടുത്തിരിക്കുന്നത്. അസര്‍ബൈജാനെ ചൂണ്ടുവിരലില്‍ നിര്‍ത്താന്‍ ഇന്ത്യന്‍ ആയുധങ്ങള്‍ അര്‍മേനിയക്ക് കരുത്താണ്. തുര്‍ക്കി ഇനി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.
പല കാര്യങ്ങളില്‍ സമാനതകളുള്ള രണ്ട് അയല്‍രാജ്യങ്ങളാണ് അസര്‍ബൈജാനും അര്‍മീനിയയും. ഇരുരാജ്യങ്ങള്‍ക്കും തൊട്ടടുത്തുള്ളത് ജോര്‍ജിയയും ഇറാനും തുര്‍ക്കിയും. ഇതിനുപുറമേ റഷ്യയുമായും അതിര്‍ത്തി പങ്കിടുന്നുണ്ട് അസര്‍ബൈജാന്‍. പടിഞ്ഞാറ് കാസ്പിയന്‍ കടല്‍. 95% ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവരുള്ള അര്‍മേനിയയില്‍ 30 ലക്ഷമാണ് ജനസംഖ്യ. അസര്‍ബൈജാനില്‍ ഒരു കോടിയാണ് ജനസംഖ്യ, അതില്‍ 99% മുസ്ലീങ്ങള്‍. മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് റോളുണ്ട്, താത്പര്യവുമുണ്ട്. തുര്‍ക്കിക്കുമുണ്ട് രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യം. 'കൈയേറ്റം ചെയ്യപ്പെട്ട പ്രദേശങ്ങളെ സ്വതന്ത്രമാക്കാനും സ്വന്തം മണ്ണ് സംരക്ഷിക്കാനുമുള്ള അസീറി സഹോദരങ്ങളുടെ പോരട്ടത്തിനൊപ്പമാണ് ഞങ്ങള്‍'. എന്ന തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്റെ പഴയ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതുതന്നെയാണ്. സംഘര്‍ഷത്തില്‍ അസര്‍ബൈജാനൊപ്പമാണ് തങ്ങളെന്ന് സംശയമേതുമില്ലാതെ തുര്‍ക്കി പറഞ്ഞുവെക്കുന്നു. 'ഒരു ദേശീയതയും രണ്ടു രാജ്യങ്ങളുമെന്നാണ് ഇരുരാജ്യങ്ങളേയും ഞങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. അവിടെ നടക്കുന്നതെന്തും ഞങ്ങളേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത് ഞങ്ങളുടെ അതിര്‍ത്തികളേയും പ്രദേശത്തേയും ബാധിക്കും.' തുര്‍ക്കി പലതവണയായി വ്യക്തമാക്കിയതാണിത്. തുര്‍ക്കിയുടെ പിന്തുണ അര്‍ബൈജാന് കരുത്താണ്. അര്‍മീനിയയ്ക്ക് പരോക്ഷമായി റഷ്യയുടെ പിന്തുണയുണ്ട്. എന്നാല്‍ അവര്‍ ഒരിക്കലും അവരെ സൈനികമായി സഹായിക്കുന്നില്ല. എന്നാല്‍ അര്‍ബൈജാനെ തുര്‍ക്കി എല്ലാ അര്‍ത്ഥത്തിവും സഹായിക്കുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് തുര്‍ക്കി കടന്നുവന്നത് 2016ലെ യുദ്ധത്തിന് ശേഷമാണ്. 2020ല്‍ വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റമുട്ടിയപ്പോള്‍ തുര്‍ക്കി അസര്‍ബൈജാന് പിന്തുണ നല്‍കി. സംസ്‌കാരികതയാണ് ഇരുരാജ്യങ്ങളേയും ചേര്‍ത്തു നിര്‍ത്തുന്നത്. ഭൂരിപക്ഷം അസീറിയന്‍ ജനതയും വംശീയമായി തുര്‍ക്കികളാണ് എന്ന കാരണമായിരുന്നു അന്ന് തുര്‍ക്കി അതിന് കാരണം പറഞ്ഞത്. അസര്‍ബൈജാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമെന്നതിന് പുറമേ അവരുടെ ഭാഷ തമ്മിലും സാമ്യമുണ്ട്. തുര്‍ക്കിയില്‍നിന്നും ഇസ്രയേലില്‍നിന്നും അസര്‍ബൈജാന് ആയുധസഹായം ലഭിക്കുന്നു. 2020ലെ സംഘര്‍ഷത്തില്‍ അത്യാധുനിക ഡ്രോണുകള്‍ അടക്കം വലിയ അളവില്‍ ആയുധസഹായം അസര്‍ബൈജാനു തുര്‍ക്കി നല്‍കി. അന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന ഉടമ്പടിയുണ്ടാവുന്ന ഘട്ടത്തില്‍ റഷ്യയുടെ മധ്യസ്ഥതയ്ക്കു പുറമേ തുര്‍ക്കിയും രംഗത്തുവന്നു. തുര്‍ക്കിയുടെ ആയുധങ്ങള്‍ അസര്‍ബൈജാന് വലിയ അനുഗ്രഹവും ആയിരുന്നു. തുര്‍ക്കിക്കും അസര്‍ബൈജാനും ഇടയില്‍ റോഡ് നിര്‍മ്മിക്കാനും റഷ്യയുമായി ചേര്‍ന്ന് അവരുടെ സമാധാന വാഹകസംഘത്തെ അയക്കുമെന്നും തുര്‍ക്കി ഉറപ്പുനല്‍കി. സിറിയന്‍ സൈനികരെ തുര്‍ക്കി അര്‍മേനിയക്കെതിരെ പോരാടാന്‍ ലഭ്യമാക്കുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍, ഇത് അസര്‍ബൈജാനും തുര്‍ക്കിയും നിഷേധിക്കാറുണ്ട്.
https://www.facebook.com/Malayalivartha

























