ചിലെ തീരത്തും സൂനാമി മുന്നറിയിപ്പുകൾ..ജപ്പാൻ തീരത്ത് നിരവധി തിമിംഗലങ്ങൾ അടിഞ്ഞു..4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യത..ജനങ്ങൾ ഭയന്ന് വിറച്ച് ഓടുന്നു..

റഷ്യയിലെ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിലും ജപ്പാനിലും ഹവായ് ദ്വീപിലും യുഎസിന്റെ പടിഞ്ഞാറൻ തീരങ്ങളിലും സൂനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു. ഹവായ്, ജപ്പാൻ എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പുകൾ ലഘൂകരിച്ചപ്പോൾ, ചിലെ അതിന്റെ പസഫിക് തീരത്തിന്റെ ഭൂരിഭാഗത്തും മുന്നറിയിപ്പ് ഉയർത്തുകയും ഒഴിപ്പിക്കൽ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്.ഇപ്പോഴും സുനാമിയുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു കൊണ്ട് ഇരിക്കുകയാണ് . റഷ്യയുടെ കിഴക്കൻ മേഖലയായ കംചത്ക ഉപദ്വീപിനു സമീപം പസിഫിക് സമുദ്രത്തിലുണ്ടായ
ശക്തമായ ഭൂചലനത്തെത്തുടർന്ന് റഷ്യൻ തീരങ്ങളിലും ജപ്പാനിലും ഹവായ് ദ്വീപിലും യുഎസിന്റെ പടിഞ്ഞാറൻ തീരങ്ങളിലും സൂനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു. ഇതിനുപിന്നാലെ ജപ്പാൻ തീരത്ത് നിരവധി തിമിംഗലങ്ങൾ അടിഞ്ഞു. ചിബയിലെ ടടെയാമ നഗരത്തിൽ തിമിംഗലങ്ങൾ തീരത്തടിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലിയ തിമിംഗലങ്ങൾ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സൂനാമി മുന്നറിയിപ്പ് നൽകിയതിനാൽ കലിഫോർണിയ, വാഷിങ്ടൻ ഉൾപ്പെടുന്ന യുഎസ് പടിഞ്ഞാറേ തീരം,
അലാസ്ക, ഹവായ് എന്നിവിടങ്ങളിൽ ജനങ്ങൾ ഉയർന്ന സ്ഥലങ്ങളിലേക്കു മാറി. കലിഫോർണിയയിലെ തീരപ്രദേശങ്ങളിലെ മുന്നറിയിപ്പ് റദ്ദാക്കിയിട്ടുണ്ട്. ദക്ഷിണ പസഫിക്കിലെ 100ൽ അധികം ദ്വീപുകളടങ്ങിയ ഫ്രഞ്ച് പോളിനേഷ്യയിൽ 4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചെങ്കിലും ചെറിയ തിരമാലകൾ മാത്രമാണ് ഉണ്ടായത്.ഭൂകമ്പത്തിന് പിന്നാലെ കാംചറ്റ്‌കയിലെ കല്യൂചെവ്‌സ്‌കോയ് സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചത് തെക്കൻ അമേരിക്കൻ രാജ്യമായ ചിലെയിലാണ്. 3800 വർഷങ്ങൾ മുൻപായിരുന്നു ഇത്. 9.5 തീവ്രത അടയാളപ്പെടുത്തിയതായിരുന്നു ഈ ഭൂചലനം. ഭൗമപ്ലേറ്റുകളുടെ പരസ്പരമുള്ള ചലനവും പിളർപ്പുമാണ് ഭൂചലനങ്ങൾക്ക് വഴിവയ്ക്കുന്നത്. ചിലെയിലെ അറ്റക്കാമ മരുഭൂമിയിലായിരുന്നു. 3800 വർഷങ്ങൾ മുൻപുള്ള ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അറ്റക്കാമ മരുഭൂമിയിൽ സമുദ്രജീവികളുടെയും മത്സ്യങ്ങളുടെയും സമുദ്രധാതുക്കളുടെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
കംചത്ക ഉപദ്വീപിൽ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 11.25ന് ആണ് 8.8 തീവ്രതയുള്ള ഭൂചലനമുണ്ടായത്. പെട്രോ പാവ്ലോസ്–കംചാറ്റ്സ്കി നഗരത്തിൽനിന്ന് 119 കിലോമീറ്റർ അകലെ, പസിഫിക് സമുദ്രത്തിൽ 19.3 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനം 3 മിനിറ്റോളം നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു.1.65 ലക്ഷം പേർ താമസിക്കുന്ന കംചാറ്റ്സ്കിയിൽ 5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുയർന്നു.
https://www.facebook.com/Malayalivartha