റഷ്യയിൽ ഒറ്റ രാത്രിയിൽ 600 വർഷങ്ങൾക്ക് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, . വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യത.. 6,000 മീറ്റർ ഉയരത്തിൽ വരെ ചാരമേഘം എത്തിയതായി അധികൃതർ..

ശാന്തമായിരുന്ന അഗ്നിപർവ്വതങ്ങൾ ഉണരുന്നതിൻ്റെ ഭീതിയിലാണ് റഷ്യയുടെ ഫാർ ഈസ്റ്റ് മേഖല. ഏറ്റവും പുതിയ സംഭവവികാസത്തിൽ, കാംചത്ക ഉപദ്വീപിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം ആധുനിക ചരിത്രത്തിൽ ആദ്യമായി പൊട്ടിത്തെറിച്ചതായി പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. 600 വർഷത്തിനിടെയുള്ള അതിൻ്റെ ആദ്യത്തെ സ്ഫോടനമാണിത്.ദിവസങ്ങൾക്ക് മുൻപ് റഷ്യയെ ഞെട്ടിച്ച ഭൂകമ്പത്തിന് കാരണം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതാകാമെന്ന് വിലയിരുത്തൽ.
കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ റഷ്യയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ ഭൂകമ്പമാകാം അഗ്നിപർവത സ്ഫോടനത്തിനു കാരണമെന്നാണ് വിലയിരുത്തൽ. അഗ്നിപർവ്വത സ്ഫോടനത്തിനു പിന്നാലെ മേഖലയിലെ വ്യോമഗതാഗത്തിന് ‘ഓറഞ്ച് ഏവിയേഷൻ കോഡ്’ നൽകിയിട്ടുണ്ട്. വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്.ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിപർവതത്തിൽ നിന്ന് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത് 1463ൽ ആണെന്നാണ് സൂചന. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന്6,000 മീറ്റർ ഉയരത്തിൽ വരെ ചാരമേഘം എത്തിയതായി അധികൃതർ അറിയിച്ചു.
1,856 മീറ്ററാണ് അഗ്നിപർവതത്തിന്റെ ഉയരം. ചാര മേഘം കിഴക്ക് ദിശയിൽ ശാന്തസമുദ്രത്തിലേക്കു നീങ്ങുന്നതിനാൽ ജനജീവിതത്തെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.റഷ്യയിലെ സെവെറോ - കുറിൽസ്ക് മേഖലയിൽ സുമാനിത്തിരകൾ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.കംചട്കയിൽ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം ഒറ്റ രാത്രികൊണ്ട് പൊട്ടിത്തെറിച്ചതിൻ്റെ ഫലമാകാം റഷ്യയിൽ ശക്തമായ ഭൂചലനം ഉണ്ടായതെന്ന് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും ശാസ്ത്രജ്ഞരും പറഞ്ഞു.
ഒറ്റ രാത്രികൊണ്ട് അതിശക്തമായ രീതിയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിൻ്റെ ആഘതത്തിലാകാം തീവ്രതയേറിയ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് ഗവേഷകർ പറയുന്നത്. 600 വർഷങ്ങൾക്ക് ശേഷമാണ് ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്.അഗ്നിപർവ്വതം പൊട്ടിത്തെറി റഷ്യയുടെ ഫാർ ഈസ്റ്റിൽ ഉണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറഞ്ഞതായി റഷ്യയുടെ ആർഐഎ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
600 വർഷത്തിന് ശേഷമാണ് ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതെന്ന് വിദഗ്ധ സംഘത്തിന്റെ തലവനായ ഓൾഗ ഗിരിന പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കംചട്ക ഉപദ്വീപിലെഏറ്റവും സജീവമായ അഗ്നിപർവ്വതമായ ക്ല്യൂചെവ്സ്കോയ് പൊട്ടിത്തെറിച്ചതായും അവർ കൂട്ടിച്ചേർത്തു.ഈ സ്ഫോടനത്തെ തുടർന്ന് KVERT Kamchatkan Volcanic Eruption Response Team. വ്യോമയാന കളർ കോഡ് പച്ചയിൽ നിന്ന് ഓറഞ്ചിലേക്ക് ഉയർത്തി.ചാരം 75 കിലോമീറ്റർ കിഴക്കോട്ട് ഒഴുകി നീങ്ങിയതായി റിപ്പോർട്ടുണ്ട്. പ്രകൃതി സംരക്ഷണ കേന്ദ്രത്തിനുള്ളിൽ ചാര നിക്ഷേപങ്ങൾ കണ്ടെത്തിയെങ്കിലും, അടുത്തുള്ള പട്ടണങ്ങളിൽ ഇതുവരെ എത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്നതിനാൽ, ഈ മേഖലയിലെ വർദ്ധിച്ചുവരുന്ന ഭൂമിശാസ്ത്രപരമായ അസ്ഥിരതയെക്കുറിച്ച് ജിയോളജിസ്റ്റുകൾ ആശങ്കാകുലരാണ്.കാംചട്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതത്തിന്റെ ചരിത്രപരമായ സ്ഫോടനവും, ലോകത്തിലെ ഏറ്റവും അസ്ഥിരമായ ഭൂകമ്പ മേഖലകളിലൊന്നായ പസഫിക് റിംഗ് ഓഫ് ഫയർ എന്ന പ്രദേശത്തെക്കുറിച്ചുള്ള ആഗോള ആശങ്കകൾ വീണ്ടും ഉണർത്തുകയാണ് .
പസഫിക് സമുദ്രത്തെ ചുറ്റിപ്പറ്റി, ചിലി, അമേരിക്കയുടെ പടിഞ്ഞാറൻ തീരം മുതൽ ജപ്പാൻ, തെക്കുകിഴക്കൻ ഏഷ്യ, ന്യൂസിലാൻഡ് വരെ, 40,000 കിലോമീറ്റർ നീളമുള്ള ഒരു കുതിരലാട ആകൃതിയിലുള്ള ഭൂകമ്പ മേഖലയാണ് പസഫിക് റിംഗ് ഓഫ് ഫയർ.
https://www.facebook.com/Malayalivartha