ബന്ദികളിൽ ബാക്കിയുള്ളവർ ജീവനോടെ ഉണ്ടോ ഇല്ലയോ ? ഇസ്രയേലില്‍നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ ഹമാസ് പുറത്തു വിട്ടതിനെ തുടര്‍ന്ന്, ഇസ്രായേലിൽ വൻപ്രതിഷേധം..

ബന്ദികളിൽ ബാക്കിയുള്ളവർ എവിടെ..? ഇപ്പോഴും അവരെല്ലാം ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുള്ളത് പോലും കൃത്യമായി ആർക്കും അറിയില്ല . ഇസ്രായേൽ നിരന്തരം ഗാസയിൽ ആക്രമണം നടത്തി കൊണ്ട് ഇരിക്കുകയാണെങ്കിലും . ബാക്കിയുള്ള ബന്ദികളെ ജീവനോടെ എത്തിക്കാൻ സാധിച്ചിട്ടില്ല . അതുകൊണ്ട് തന്നെ നെതന്യാഹു സർക്കാരിനെതിരെ വിമർശനമാണ് ഉയരുന്നത് . 2023 ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്തി ഇസ്രയേലില്‍നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ ഹമാസ് പുറത്തു വിട്ടതിനെ തുടര്‍ന്ന്
അന്താരാഷ്ട്ര തലത്തില്‍ തന്നെ തീവ്രവാദി സംഘടനക്കെതിരെ ശക്തമായ രോഷം ഉയരുകയാണ്. 24 കാരനായ എവ്യാതര്‍ ഡേവിഡിന്റെ വീഡിയോയാണിത്. മണ്‍വെട്ടിപോലുള്ള ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളില്‍ കുഴിയൊരുക്കുന്നതാണ് ദൃശ്യങ്ങളില്‍.മരിക്കുമ്പോള്‍ തന്നെ അടക്കാനുള്ള കുഴി ഒരുക്കുകയാണെന്ന് ഡേവിഡ് വീഡിയോയില്‍ പറയുന്നു. ഓരോ ദിവസവും ശരീരം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് എന്നും താന്‍ സ്വന്തം ശവക്കുഴിയിലേക്ക് നടക്കുകയാണ്. എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണ് എന്നുമാണ് ഹീബ്രു ഭാഷയില്‍ യുവാവ് പറയുന്നത്.
ഹമാസിന്റെ പ്രചാരണത്തിന് വേണ്ടി തങ്ങളുടെ മകനെ പട്ടിണിയിലാക്കി വീഡിയോ എടുത്തത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തിയാണെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡേവിഡിന്റെ കുടുംബവുമായി സംസാരിച്ചു.ബന്ദികളുടെ മോചനം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നിരന്തരമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മറ്റൊരു ബന്ദിയുടെ വീഡിയോയും ഹമാസ് പുറത്ത് വിട്ടിരുന്നു.
ഇസ്രയേല്‍- ജര്‍മന്‍ ഇരട്ടപൗരത്വമുള്ള റോം ബ്രസ്ലാവ്‌സ്‌കി
എന്ന യുവാവിന്റെ മോചനം ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയായിരുന്നു അത്.വീഡിയോയില്‍ ഇയാളുടെ ആരോഗ്യനില വളരെ മോശമാണെന്നും കാണാം. അതെ സമയം ലോകസമ്മർദത്തിനിടയിലും ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. സഹായം തേടിയെത്തിയ 56 പേരുൾപ്പെടെ 92 പേർ കൂടി കൊല്ലപ്പെട്ടു. കൂടുതൽ സഹായം എത്തിയില്ലെങ്കിൽ പട്ടിണിമരണം അധികരിക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. യുദ്ധം ഉടൻ നിർത്തണമെന്ന് ഇസ്രായേലിലെ മുൻ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ഭക്ഷണം നിഷേധിച്ചും ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവരെ വെടിവെച്ചുകൊന്നും കൊടുംക്രൂരത തുടരുകയാണ് ഇസ്രായേൽ. ഞായറാഴ്ച പകൽ ഭക്ഷണം കാത്തുനിന്ന 56 പേരെയാണ് ഇസ്രായേൽ സേന വെടിവെച്ചുകൊന്നത്. വിവിധ ആക്രമണങ്ങളിലായി 36 പേരും കൊല്ലപ്പെട്ടു. ഗസ്സയിൽ ഒരു കുഞ്ഞടക്കം ഏഴുപേർ കൂടി പട്ടിണി കിടന്ന് മരിച്ചു.
https://www.facebook.com/Malayalivartha