ഇസ്രയേല്‍ മന്ത്രിയും ആയിരത്തോളം ജൂതന്മാരും അല്‍ അഖ്‌സ പള്ളി വളഞ്ഞു ; ഇരച്ചെത്തി ഹമാസും

അല്‍ അഖ്‌സ പള്ളിയില്‍ ജൂതന്മാരുമായ് എത്തി പ്രാര്‍ത്ഥന നടത്തി ഇസ്രയേല്‍ മന്ത്രി. കൈവിട്ട കളിക്ക് നില്‍ക്കരുത് പള്ളി ഞങ്ങളുടെ ആരാധന കേന്ദ്രമെന്ന് കലിതുള്ളി ഹമാസ്. മന്ത്രി പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുന്നത് വരെ പരിസരത്ത് തോക്കുകളുമായ് നിലയുറപ്പിച്ച് ഭീകരര്‍. പശ്ചിമേഷ്യ കത്തിപ്പുകയാന്‍ വീണ്ടും അല്‍ അഖ്‌സ കാരണമാകുന്നു. ജൂതന്മാര്‍ക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള കരാര്‍ നിലനില്‍ക്കെയാണ്, ജറുസലേമിലെ പള്ളിയില്‍ ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രാര്‍ത്ഥന നടത്തിയത്. ആണ് അല്‍ അഖ്‌സ മസ്ജിദ് വളപ്പില്‍ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായി പ്രാര്‍ഥന നടത്തിയത്. ജൂതന്മാര്‍ ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുന്ന അല്‍ അഖ്‌സ പള്ളിയില്‍ ദശാബ്ദങ്ങളായി ജൂതര്‍ പ്രാര്‍ഥന നടത്താറില്ല.
പ്രാര്‍ഥനയ്ക്കു ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആഹ്വാനം ചെയ്തു. 1967ല്‍ ജോര്‍ദാനില്‍നിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേല്‍ പിടിച്ചടക്കിയത് മുതല്‍ തല്‍സ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങള്‍ക്ക് മാത്രമേ അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂ. മുന്‍പും തിഷാ ബിആവ് അനുസ്മരണങ്ങള്‍ ഉള്‍പ്പെടെ പലതവണ ബെന്‍ ഗ്വിര്‍ ഈ സമുച്ചയം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. അല്‍ അഖ്‌സ പള്ളിയുടെ ഭരണം നടത്തുന്ന ജോര്‍ദാനും സൗദി അറേബ്യയും ബെന്‍ ഗ്വിറിന്റെ നടപടിയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പലസ്തീന്‍ മതകാര്യ മന്ത്രാലയം ബെന്‍ ഗ്വിറിനെ അപലപിച്ചു. സംഭവം പള്ളിക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹമാസ് പറഞ്ഞു. അതേസമയം, ടെമ്പിള്‍ മൗണ്ടിലെ തല്‍സ്ഥിതി നിലനിര്‍ത്തുന്നതിനുള്ള നയത്തില്‍ മാറ്റം വന്നിട്ടില്ലെന്നും വരികയുമില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ബെന്‍ ഗ്വിറിന് നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ജറുസലേമിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗത്ത്, ജൂതന്മാര്‍ക്ക് ഹര്‍ ഹബായിത്ത് എന്നും ടെമ്പിള്‍ മൗണ്ട് എന്നും അല്‍ഹറാം അല്‍ഷെരീഫ് എന്നും അറിയപ്പെടുന്ന ഒരു കുന്നിന്‍ മുകളിലാണ് അല്‍അഖ്‌സ പള്ളി സ്ഥിതി ചെയ്യുന്നത്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം, മക്കയ്ക്കും മദീനയ്ക്കും ശേഷം ഇസ്ലാമിലെ മൂന്നാമത്തെ ഏറ്റവും പുണ്യസ്ഥലമാണ് ഈ പള്ളി. അല്‍അഖ്‌സ പ്ലാസ രണ്ട് പുണ്യസ്ഥലങ്ങളുടെ ആസ്ഥാനമാണ്: ഡോം ഓഫ് ദി റോക്ക്, അല്‍അഖ്‌സ മോസ്‌ക്. എ.ഡി എട്ടാം നൂറ്റാണ്ടിലാണ് ഈ പള്ളി നിര്‍മ്മിച്ചത്. ഇസ്ലാമിക സ്രോതസ്സുകള്‍ പ്രകാരം, പ്രവാചകന്‍ മുഹമ്മദ് നബി ഒരു രാത്രി സ്വര്‍ഗാരോഹണം ചെയ്തത് ഇവിടെ നിന്നാണ്. അത്രയും പ്രാധാന്യം അല്‍ ആഖ്‌സയ്ക്ക് ഉണ്ടെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.
ഞായറാഴ്ചയാണ് ബെന്‍ഗ്വിര്‍ അല്‍ അഖ്‌സ പള്ളി സന്ദര്‍ശിച്ച് പ്രാര്‍ഥിച്ചത്. ആയിരത്തോളം പേരും കൂടെയുണ്ടായിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ അകമ്പടിയോടെയായിരുന്നു സംഘം എത്തിയത്. നേരത്തേയും പലവട്ടം അല്‍ അഖ്‌സ പള്ളിയിലെത്തിയ ബെന്‍ഗ്വിര്‍ ആദ്യമായാണ് പ്രാര്‍ഥന നടത്തിയത്. ഹമാസിനുമേലുള്ള ഇസ്രയേലിന്റെ വിജയത്തിനുവേണ്ടിയാണു പ്രാര്‍ഥിച്ചതെന്നും ബന്ദികളായവരെ മോചിപ്പിച്ചാലെ ഈ യുദ്ധം ജയിക്കാനാകൂയെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. അതേസമയം, പതിറ്റാണ്ടുകള്‍ പഴക്കമുള്ള കരാറിനെ ലംഘിച്ച് പ്രാര്‍ഥന നടത്തിയ ബെന്‍ഗ്വിറിന്റെ ചെയ്തികളെ വിമര്‍ശിച്ച് ഹമാസും വിവിധ രാജ്യങ്ങളും രംഗത്തുവന്നു. പലസ്തീന്‍ ജനതയ്‌ക്കെതിരെ നിലവിലുള്ള പ്രകോപനത്തിന്റെ ആഴംകൂട്ടുന്നതാണ് ബെന്‍ഗ്വിറിന്റെ സന്ദര്‍ശനമെന്ന് ഹമാസ് വിശേഷിപ്പിച്ചു. പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂഹ് അബ്ബാസിന്റെ വക്താവും സന്ദര്‍ശനം എല്ലാ സീമകളും ലംഘിച്ചെന്നാണു പറഞ്ഞത്. യുഎസ് ഇടപെടണമെന്നും വക്താവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അല്‍ അഖ്‌സ സമുച്ചയത്തിന്റെ ഭരണച്ചുമതല ജോര്‍ദാന്‍ ആസ്ഥാനമായ സംഘടനയ്ക്കാണ്. ഇവരും ബെന്‍ഗ്വിറിന്റെ നടപടിയെ വിമര്‍ശിച്ചു രംഗത്തു വന്നിട്ടുണ്ട്. രാജ്യാന്തര നിയമത്തിന്റെ ലംഘനവും അംഗീകരിക്കാനാകാത്ത പ്രകോപനവുമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പതിറ്റാണ്ടുകളായി നിലവിലുള്ള സംവിധാനമനുസരിച്ച് ജോര്‍ദാനാണ് അല്‍ അഖ്‌സയുടെയും പരിസരത്തിന്റെയും നിയന്ത്രണം. ജൂതര്‍ക്ക് ഇവിടെ സന്ദര്‍ശിക്കാമെങ്കിലും പ്രാര്‍ഥിക്കാനും ആരാധന നടത്താനും പാടില്ലെന്നാണ് ചട്ടം. 1967ല്‍ ജോര്‍ദാനില്‍നിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേല്‍ പിടിച്ചടക്കിയത് മുതല്‍ തല്‍സ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങള്‍ക്ക് മാത്രമേ അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂ. പതിറ്റാണ്ടുകള്‍ക്കുമുന്‍പ് രണ്ട് ജൂതദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ ഓര്‍മദിനമായ 'തിഷ ബാവ്' ആചരണത്തിന്റെ ഭാഗമായാണ് ജൂതര്‍ 'ടെംപിള്‍ മൗണ്ട്' എന്നുവിളിക്കുന്ന അല്‍ അഖ്‌സ പരിസരം ബെന്‍ ഗ്വിര്‍ സന്ദര്‍ശിച്ചതെന്ന് ഇസ്രയേല്‍ പറഞ്ഞു. അതേസമയം, അല്‍അഖ്‌സ പരിസരത്ത് തത്സ്ഥിതി പാലിക്കുമെന്ന ഇസ്രയേലിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ബെന്‍ ഗ്വിറിന്റെ സന്ദര്‍ശനം മാറ്റമുണ്ടാക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
മുന്‍പും തിഷാ ബിആവ് അനുസ്മരണങ്ങള്‍ ഉള്‍പ്പെടെ പലതവണ ബെന്‍ ഗ്വിര്‍ ഈ സമുച്ചയം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. അല്‍ അഖ്‌സ പള്ളിയുടെ ഭരണം നടത്തുന്ന ജോര്‍ദാനും സൗദി അറേബ്യയും ബെന്‍ ഗ്വിറിന്റെ നടപടിയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പലസ്തീന്‍ മതകാര്യ മന്ത്രാലയം ബെന്‍ ഗ്വിറിനെ അപലപിച്ചു. സംഭവം പള്ളിക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹമാസ് പറഞ്ഞു. 2023 ഒക്ടോബര്‍ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണത്തിന് പിന്നിലും അല്‍ അഖ്‌സ സംഘര്‍ഷമാണ്. ജൂത തീര്‍ത്ഥാടക ആഘോഷമായ സുകോത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഇസ്രയേല്‍ വംശജര്‍ അല്‍ അഖ്‌സ മേഖലയിലേക്ക് കടന്നുകയറി. പിന്നാലെ 'ഓപ്പറേഷന്‍ അല്‍ അഖ്‌സ സ്റ്റോം' എന്ന പേരില്‍ ഹമാസ് ഇസ്രയേലിനെ ആക്രമിച്ചു. തിരിച്ചടിയായി ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങി.
ഏറ്റവും അകലെയുള്ള പള്ളി' എന്നാണ് ഇതിന്റെ പേര് വിവര്‍ത്തനം ചെയ്യുന്നത്. വിശാലമായ കോമ്പൗണ്ടില്‍ ഡോം ഓഫ് ദി റോക്ക്, പതിനേഴു കവാടങ്ങള്‍, നാല് മിനാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു, ഇതിനെ സാധാരണയായി അല്‍ഹറാം ആഷ്‌ഷെരീഫ് എന്ന് വിളിക്കുന്നു, അതായത് 'ശ്രേഷ്ഠമായ സങ്കേതം. ജൂത പ്രാര്‍ത്ഥനയ്ക്കുള്ള പുണ്യസ്ഥലമായ പടിഞ്ഞാറന്‍ മതിലിന് അഭിമുഖമായാണ് അല്‍അഖ്‌സ പള്ളിയുടെ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നത്. 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സോളമന്‍ രാജാവാണ് അവിടെ ആദ്യത്തെ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്ന ജൂതന്മാര്‍ ടെമ്പിള്‍ മൗണ്ട് തങ്ങളുടെ ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കുന്നു. എ.ഡി. 70ല്‍ റോമാക്കാര്‍ ആ സ്ഥലത്ത് രണ്ടാമത്തെ ക്ഷേത്രം നശിപ്പിച്ചു.
യേശുക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങളുമായുള്ള ബന്ധം കാരണം ഈ സ്ഥലം ക്രിസ്ത്യാനികള്‍ക്കും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മുസ്ലീങ്ങള്‍ക്കും ജൂതന്മാര്‍ക്കും ഒരുപോലെ പവിത്രമായ സ്ഥലമായതിനാല്‍ അല്‍അഖ്‌സ പള്ളിയെ 'ഇസ്രായേല്‍പലസ്തീന്‍ സംഘര്‍ഷത്തിലെ ഏറ്റവും സെന്‍സിറ്റീവ് സ്ഥലം' എന്ന് വിളിക്കുന്നു. 1967ല്‍ ഇസ്രായേല്‍ 6 ദിവസത്തെ യുദ്ധത്തില്‍ വിജയിക്കുകയും ഈ സ്ഥലം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറുസലേമിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതിനുശേഷം , ഈ സ്ഥലത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഇസ്രായേല്‍ ഔദ്യോഗികമായി പള്ളിയുടെയും അതിന്റെ പ്രദേശത്തിന്റെയും നിയന്ത്രണം ഒരു ഇസ്ലാമിക ഗ്രൂപ്പിന് നല്‍കി, പക്ഷേ ഇസ്രായേല്‍ സൈന്യത്തിന് ഇപ്പോഴും അവിടെ പോകാന്‍ കഴിയും, കൂടാതെ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെപ്പോലുള്ള മറ്റ് മതവിഭാഗങ്ങളെയും സന്ദര്‍ശിക്കാന്‍ അവര്‍ അനുവദിക്കുന്നു. പല ഇസ്രായേലികള്‍ക്കും, ഈ സ്ഥലം അവിശ്വസനീയമാംവിധം പവിത്രമാണ്, കാരണം ഇത് യഹൂദമതത്തിലെ ഏറ്റവും പുണ്യസ്ഥലമാണ്. നിലവില്‍, ജോര്‍ദാനിയന്‍, പലസ്തീനിയന്‍ ഇസ്ലാമിക് വഖ്ഫിന്റെ ഭരണത്തിന്‍ കീഴിലാണ് അല്‍അഖ്‌സ പള്ളി.
https://www.facebook.com/Malayalivartha