റിക്ടർ സ്കെയിലിൽ 5. 9 തീവ്രത; തെക്കേ ഇറാനിൽ ഭൂചലനം

തെക്കേ ഇറാനിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5. 9 തീവ്രത രേഖപ്പെടുത്തി.അതേസമയം നേരത്തെ ഇസ്രയേലുമായുള്ള സംഘർഷം തുടരുന്നതിനിടെ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു . സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്തുകിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനമുണ്ടായത്.
മേഖലയിലെ സംഘർഷം കണക്കിലെടുത്ത് ഇറാൻ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുകയാണ് . സംഭവത്തിൽ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങൾ മാത്രമാണുള്ളതെന്നും ഇറാൻ വാർത്താ ഏജൻസി അറിയിച്ചു.
https://www.facebook.com/Malayalivartha