അമേരിക്കയില്‍ പൂജയ്ക്കിടെ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ ഇന്ത്യക്കാര്‍ സാധാരണയായി നടത്തുന്ന ഒരു കാര്യമാണ് ഗൃഹപ്രവേശ ചടങ്ങ്. ഓരോ മതവിശ്വാസികള്‍ ഓരോ തരത്തില്‍ അത് ചെയ്യും. ഇപ്പോള്‍ അമേരിക്കയിലെ ടെക്‌സസില്‍ ഇന്ത്യന്‍ കുടുംബം ഒരു വീട്ടില്‍ ഗൃഹപ്രവേശ ചടങ്ങിന്റെ ഭാഗമായി പൂജയ്ക്കിടെ ഫയര്‍ഫോഴ്‌സ് എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
പൂജയുടെ ഭാഗമായി പുക ഉയര്‍ന്നതോടെയാണ് ബെഡ്‌ഫോര്‍ഡ് ഫയര്‍ ഫോഴ്‌സ് വീട്ടിലേക്ക് എത്തിയത്. ഗൃഹ പ്രവേശത്തിന് മുമ്പ് ഹോമം നടക്കുകയായിരുന്നു വീട്ടില്‍. പുക കണ്ട് അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചെറിയൊരു തെറ്റിദ്ധാരണ എന്ന കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചരിക്കുന്നത്. പുക നിറഞ്ഞ ഗാരേജില്‍ ബെഡ്‌ഫോര്‍ഡ് ഫയര്‍ ഫോഴ്‌സ് എത്തുന്നതും ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചോ അഗ്‌നിരക്ഷാ സേന എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നതിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ല.
https://www.facebook.com/Malayalivartha